192 പ്ര​മു​ഖ​രു​ടെ പേ​രു​ക​ൾ ചേ​ർ​ത്തപ്പോൾ രൂപപ്പെട്ടത് മഹാത്മാഗാന്ധി; പ്ല​സ് ടു ​വി​ദ്യാ​ർ​ഥിനി ശ്രേ​യ​മു​ര​ളിയ്ക്കു ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ്


വ​ട​ക്ക​ഞ്ചേ​രി: ഫ്രീ​ഡം ഫൈ​റ്റേ​ഴ്സ്, പ്ര​ധാ​ന​മ​ന്ത്രിമാ​ർ, ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റുമാർ ഉ​ൾ​പ്പെ​ടെ 192 പ്ര​മു​ഖ​രു​ടെ പേ​രു​ക​ൾ ചേ​ർ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ​ടം രൂ​പ​പ്പെ​ടു​ത്തി​യ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി ശ്രേ​യ​മു​ര​ളി ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു മു​ത​ൽ മോ​ദി വ​രെ​യു​ള​ള പ്ര​ധാ​ന​മ​ന്ത്രിമാ​ർ, ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റുമാ​ർ,2020 21 ലെ ​ഗ​വ​ർ​ണ​ർമാ​ർ, സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ൾ, കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ പേ​രു​ക​ൾ ചേ​ർ​ത്താ​ണ് ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് ഗാ​ന്ധി​ജി​യെ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​

പി എ​ൻ സി ​മേ​നോ​ന്‍റെ മൂ​ല​ങ്കോ​ടു​ള്ള ശോ​ഭ അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ഈ ​മി​ടു​ക്കി.​വെ​ങ്ക​ല മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും അം​ഗീ​കാ​ര​പ​ത്ര​വു​മാ​ണ് പു​ര​സ്ക്കാ​രം.​

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ പ്രി​ൻ​സ് ഗാ​ർ​മെ​ന്‍റ്സ് ഉ​ട​മ തേ​നി​ടു​ക്ക് കൊ​ള​ക്കോ​ട് ശ്രേ​യ നി​വാ​സി​ൽ മു​ര​ളി​യു​ടെ​യും എം.​പ്രീ​ത​യു​ടെ​യും മ​ക​ളാ​ണ്.

ചെ​റി​യ ക്ലാ​സു മു​ത​ലെ വ​ര​ക​ളി​ൽ താ​ല്പ​ര്യ​മു​ള്ള ശ്രേ​യ നി​ര​വ​ധി മേന്മയേ​റി​യ ചി​ത്ര​ങ്ങ​ളു​ടെ​യും ഉ​ട​മ കൂ​ടി​യാ​ണ്.

Related posts

Leave a Comment