ലോ​ക്ക​റ്റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ എ​സ്ഡി​പി​ഐ ബ​ന്ധം ! ആ​ല​പ്പു​ഴ സി​പി​എ​മ്മി​ല്‍ 14 പേ​ര്‍ കൂ​ടി പാ​ര്‍​ട്ടി വി​ട്ടു…

ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ എ​സ്ഡി​പി​ഐ ബ​ന്ധ​ത്തെ ചൊ​ല്ലി ആ​ല​പ്പു​ഴ സി​പി​എ​മ്മി​ല്‍ നി​ന്ന് കൊ​ഴി​ഞ്ഞു പോ​ക്ക് തു​ട​രു​ന്നു.

ചെ​ങ്ങ​ന്നൂ​ര്‍ ചെ​റി​യ​നാ​ട് സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ എ​സ്ഡി​പി​ഐ ബ​ന്ധ​ത്തെ​ത്തു​ട​ര്‍​ന്ന് പു​തു​താ​യി 14 സി ​പി​എം അം​ഗ​ങ്ങ​ളാ​ണ് പാ​ര്‍​ട്ടി വി​ട്ട​ത്.

ചെ​റു​മി​ക്കാ​ട്, ഓ​ട്ടാ​ഫീ​സ്, ആ​ഞ്ഞി​ലി​ച്ചു​വ​ട് ബ്രാ​ഞ്ചു​ക​ളി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളും രാ​ജി ന​ല്‍​കി. രാ​ജി ന​ല്‍​കി​യ​വ​രി​ല്‍ വ​ര്‍​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും മു​തി​ര്‍​ന്ന പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് 38 പേ​ര്‍ പാ​ര്‍​ട്ടി വി​ട്ടി​രു​ന്നു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഷീ​ദ് മു​ഹ​മ്മ​ദി​ന് എ​സ്ഡി​പി​ഐ നേ​താ​വു​മാ​യി ബി​സ്‌​ന​സ് പ​ങ്കാ​ളി​ത്തം ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി.

ജി​ല്ലാ നേ​തൃ​ത്വം ഇ​ട​പെ​ട്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ണ് കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ രാ​ജി എ​ന്ന​ത് ശ്ര​ദ്ധേ​യം.

സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി ആ​ഹ്വാ​നം ചെ​യ്ത വ​ര്‍​ഗീ​യ വി​രു​ദ്ധ സ​ദ​സ് ന​ട​ത്താ​നും ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ത​യാ​റാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു.

ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പ​ക​ല്‍ സി​പി​എ​മ്മും രാ​ത്രി എ​സ്ഡി​പി​ഐ​യു​മെ​ന്ന് നേ​ര​ത്തെ രാ​ജി​വ​ച്ച​വ​ര്‍ ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment