പരീക്ഷയിലെ പരീക്ഷണം മാറ്റി; എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ പ​ഴ​യ രീ​തി​യി​ൽ ത​ന്നെ

തി​രു​വ​ന​ന്ത​പു​രം: മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ രാ​വി​ലെ​യും എ​സ്എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞും ന​ട​ത്താ​ൻ തീ​രു​മാ​നം. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന ക്യു​ഐ​പി മോ​ണി​റ്റ​റിം​ഗ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ര​ണ്ടു പ​രീ​ക്ഷ​ക​ളും ഒ​രേ സ​മ​യ​ത്ത് ത​ന്നെ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ര​യ​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ഒ​രേ സ​മ​യം പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്താ​നു​ള്ള സൗ​ക​ര്യ​മി​ല്ലെ​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റു​ക​ളു​ടെ അ​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഴ​യ രീ​തി​യി​ൽ ത​ന്നെ പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.

സം​സ്ഥാ​ന​ത്തെ 243 ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും 66 വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ര​ണ്ടു പ​രീ​ക്ഷ​ക​ളും ഒ​രേ സ​മ​യ​ത്ത് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 13 നു ​ആ​രം​ഭി​ച്ച് 28 ന് ​അ​വ​സാ​നി​ക്കും. മാ​ർ​ച്ച് 25 നു ​സോ​ഷ്യ​ൽ സ്റ്റ​ഡീ​സ് പ​രീ​ക്ഷ​യ്ക്ക് ശേ​ഷം 26 നു ​പ​രീ​ക്ഷ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള വി​ഷ​യ​മാ​യ ഗ​ണി​ത ശാ​സ്ത്രം പ​രീ​ക്ഷ മു​ൻ ടൈം ​ടേ​ബി​ളി​ൽ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യി 26 നു ​പ​ക​രം 27 നു ​ന​ട​ത്തും. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

എ​സ്എ​സ്എ​ൽ​സി മോ​ഡ​ൽ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 18 മു​ത​ൽ 27 വ​രെ ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച്ച​ക​ളി​ൽ പ​രീ​ക്ഷ രാ​വി​ലെ 9.30 മു​ത​ലും അ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ത്തി​നു​മാ​യി​രി​ക്കും ആ​രം​ഭി​ക്കു​ക.

Related posts