റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയിൻ പരിക്കേറ്റ് പുറത്ത്. ഐപിഎൽ ട്വന്റി-20യിൽ ശേഷിക്കുന്ന മത്സരങ്ങളിൽ സ്റ്റെയിൻ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
തോളിനാണ് താരത്തിനു പരിക്കേറ്റിരിക്കുന്നത്. മേയ് 30ന് ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പ് തുടങ്ങാനിരിക്കേ പരിക്ക് വില്ലനാകുമോയെന്ന് കണ്ടറിയണം. 2016ൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ തോളിനേറ്റ പരിക്കിനെത്തുടർന്ന് സ്റ്റെയിൻ രണ്ട് വർഷത്തോളം കളത്തിനു പുറത്തായിരുന്നു.
നഥാൻ കോൾട്ടർ നീൽ പരിക്കേറ്റ് പുറത്തായതോടെയാണ് സ്റ്റെയിൻ റോയൽ ചലഞ്ചേഴ്സ് ടീമിലെത്തിയത്. രണ്ട് മത്സരത്തിൽ മാത്രമാണ് സ്റ്റെയിൻ ഇറങ്ങിയത്. നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.