ഡോ​ക്ട​ർ​മാ​രും ലാ​ബു​കാ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി?  കോട്ടയം മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ലാബുകൾ അമിത ഫീസ് ഈടാക്കുന്നതായി  ആക്ഷേപം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ബു​ക​ളി​ലെ പ​രി​ശോ​ധ​നാ ഫീ​സ് അ​മി​ത​മാ​യി വ​ർ​ധി​പ്പി​ച്ച​തു മൂ​ലം രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു. അ​ത്യാ​സ​ന്ന നി​ല​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കു വി​വി​ധ ര​ക്ത പ​രി​ശോ​ധ​ന​ക​ളാ​ണ് വേ​ണ്ടി വ​രു​ന്ന​ത്.​

സാ​ധാ​ര​ണ ഒ​രു രോ​ഗി​ക്ക് പ​ത്തോ​ളം പ​രി​ശോ​ധ​ന​ക​ൾ വേ​ണ്ടി​വ​രു​ന്നു​ണ്ട്. 1500രൂ​പ​യി​ല​ധി​ക​മാ​ണ് ഒ​രു പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ടി വ​രു​ന്ന​ത്. കൂ​ടാ​തെ രോ​ഗി​ക്ക് ശ്വാ​സ​ത​ട​സ​മു​ണ്ടാ​യാ​ൽ ഓ​ക്സി​ജ​ൻ മാ​സ്ക്കും വെ​ന്‍റി​ലേ​റ്റ​ർ ട്യൂ​ബു​ക​ളും ഒ​ന്നി​ല​ധി​കം ത​വ​ണ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളെ​ക്കൊണ്ടു വാ​ങ്ങി​പ്പി​ക്കും.​

ഇ​തി​ന് ഒ​രു പ്രാ​വ​ശ്യം 2000രൂ​പ​യി​ൽ അ​ധി​കം ചെ​ല​വ് വ​രും. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പെ​ട്ടെന്ന് രോ​ഗം മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലെ​ത്തി വ​രു​ന്ന രോ​ഗി​ക​ൾ​ക്കും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചെ​ത്തു​ന്ന​വ​ർ​ക്കും ലാ​ബ് പ​രി​ശോ​ധ​ക​ൾ​ക്കു അ​മി​ത​മാ​യി പ​ണം വേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും വ​ല​യു​ക​യാ​ണ്.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക്കു​ള്ളി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെയും എ​ടി​എം കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കു വ​ലി​യ ബു​ദ്ധി​മു​ട്ടാ​വു​ന്നു.

രോ​ഗി​യു​ടെ രോ​ഗ​വി​വ​ര​ങ്ങ​ൾ സ്ഥി​രീക​രി​ച്ച​തി​നു ശേ​ഷ​വും നി​ര​വ​ധി ര​ക്ത പ​രി​ശോ​ധ​ന​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തും പ​രി​ശോ​ധ​ന​ക​ൾ​ക്ക് അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​തും ഡോ​ക്ട​ർ​മാ​രും ലാ​ബു​കാ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണെ​ന്നു പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്.

Related posts

Leave a Comment