ആമ ചതിച്ചു ചേട്ടാ..! ന​ക്ഷ​ത്ര ആ​മ​ക​ളെ കൈ​വ​ശം വ​ച്ചതിന് ഭർത്താവിനു പി​​​​ന്നാ​​​​ലെ ഭാര്യയും പി​​​​ടി​​​​യി​​​​ൽ; പോലീസ് വീടുവളയുന്നത് കണ്ട് ആമകളെ ക്ലോ​​​​സ​​​​റ്റി​​​​ൽ​​​നി​​​ക്ഷേ​​​പി​​​ച്ച​​​ശേ​​​ഷം ഫ്ള​​​​ഷ് ചെയ്തെങ്കിലും ഒഴുകിപ്പോകാതെ ആമകൾ

തൊ​​​​ടു​​​​പു​​​​ഴ: ന​​​​ക്ഷ​​​​ത്ര ആ​​​​മ​​​​ക​​​​ളെ കൈ​​​വ​​​ശം​​​വ​​​ച്ച കേ​​​​സി​​​​ൽ ഭ​​​​ർ​​​​ത്താ​​​​വി​​​​നു പി​​​​ന്നാ​​​​ലെ ഭാ​​​​ര്യ​​​​യും പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ൽ. മ​​​​ണ​​​​ക്കാ​​​​ട് അ​​​​രി​​​​ക്കു​​​​ഴ ഫാം ​​​​ഹൗ​​​​സി​​​​നു സ​​​​മീ​​​​പം മു​​​​ണ്ട​​​​യ്ക്ക​​​​ൽ അ​​​​നൂ​​​​പി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ലാ​​​​ണ് കി​​​ട​​​പ്പു​​​മു​​​റി​​​യോ​​​ടു​​​ചേ​​​ർ​​​ന്നു​​​ള്ള ശു​​​ചി​​​മു​​​റി​​​യി​​​ലെ ക്ലോ​​​​സ​​​​റ്റി​​​​ൽ നി​​​​ന്നും നാ​​​​ല് ന​​​​ക്ഷ​​​​ത്ര ആ​​​​മ​​​​ക​​​​ളെ പോ​​​​ലീ​​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

പോ​​​​ലീ​​​​സ് വീ​​​​ടു​​​​വ​​​​ള​​​​യു​​​​ന്ന​​​​തു ക​​​​ണ്ട വീ​​​ട്ട​​​മ്മ ആ​​​​മ​​​​ക​​​​ളെ ക്ലോ​​​​സ​​​​റ്റി​​​​ൽ​​​നി​​​ക്ഷേ​​​പി​​​ച്ച​​​ശേ​​​ഷം ഫ്ള​​​​ഷ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​യെ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​യാ​​​ണു വൈ​​​​പ്പി​​​​ൻ ഞാ​​​​റ​​​​ക്ക​​​​ലി​​​​ൽ നി​​​​ന്നും 42 ന​​​​ക്ഷ​​​​ത്ര ആ​​​​മ​​​​ക​​​​ളു​​​​മാ​​​​യി അ​​​​ജി​​​​ത​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് അ​​​​നൂ​​​​പി​​​​നെ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​രു​​​​ണി​​​​നെ​​​​യും​​​പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റു ചെ​​​​യ്ത​​​ത്. ഇ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രാ​​​ൾ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെട്ടു. പ്ര​​​തി​​​യു​​​ടെ വീ​​​​ട്ടി​​​​ൽ നി​​​​ന്നും 4.37 ല​​​​ക്ഷം രൂ​​​​പ​​​​യും ഒ​​​രു കാ​​​റും പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്തി​​​ട്ടു​​​ണ്ട്.

Related posts