കൊല്ലത്ത് പട്ടികടി തുടരുന്നു;  പത്തനാപുരം ടൗണിൽ പേപ്പട്ടിയുടെ കടിയേറ്റ് നാലുപേർ ആശുപത്രിയിൽ

പ​ത്ത​നാ​പു​രം:​വീ​ണ്ടും പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണം;​നാ​ലു​പേ​ര്‍​ക്ക് ക​ടി​യേ​റ്റു.​ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ചോ​ടെ പ​ത്ത​നാ​പു​രം ടൗ​ണി​ലാ​ണ് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.​ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ​വ​രെ​യും,ബ​സ് കാ​ത്തു നി​ന്ന​വ​രെ​യു​മാ​ണ് പേ​പ്പ​ട്ടി ഓ​ടി​ച്ച് ക​ടി​ച്ച​ത്.​മാ​ത്യു,അ​ശോ​ക​ന്‍,ബാ​ബു എ​ന്നി​വ​ര്‍​ക്കും,മ​റ്റൊ​രാ​ള്‍​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.​

ഇ​വ​ര്‍ അ​ടൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.​തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സ് മു​റി​യി​ല്‍ പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ധ്യാ​പ​ക​നും,മ​റ്റൊ​രാ​ള്‍​ക്കും പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.​ഒ​രാ​ഴ്ച മു​ന്‍​പ് ക​ട​യ്ക്കാ​മ​ണ്‍ ഗ​ര്‍​ഭി​ണി​യു​ള്‍​പ്പെ​ടെ പ​ത്തോ​ളം പേ​ര്‍​ക്കും ക​ടി​യേ​റ്റി​രു​ന്നു.​തെ​രു​വ് നാ​യ്ക്ക​ളു​ടെ​യും,പേ​പ്പ​ട്ടി​യു​ടെ​യു​ടേ​യും ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ര്‍ തു​ട​രു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്.

Related posts