എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും ന​ട​ത്താ​നാ​വില്ല; പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ങ്ങ​ള്‍ പാ​ടി​ല്ലന്ന് ആ​വ​ര്‍​ത്തി​ച്ച് സു​പ്രീം​കോ​ട​തി



ന്യൂ​ഡ​ല്‍​ഹി:​പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​മാ​യി സ​മ​രം ചെ​യ്യാ​നാ​കി​ല്ലെ​ന്ന വി​ധി ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. പ്ര​തി​ഷേ​ധി​ക്കാ​നും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നും ഉ​ള്ള അ​വ​കാ​ശം ചി​ല ക​ട​മ​ക​ളോ​ടെ​യാ​ണ്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും ന​ട​ത്താ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് എ​സ്.​കെ. കൗ​ള്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​യി​രു​ന്നു വി​ധി. സ്വ​മേ​ധ​യാ ചി​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​കാം, പ​ക്ഷേ നീ​ണ്ട വി​യോ​ജി​പ്പോ പ്ര​തി​ഷേ​ധ​മോ ഉ​ണ്ടെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പൊ​തു സ്ഥ​ല​ത്ത് തു​ട​ർ​ച്ച​യാ​യി ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Related posts

Leave a Comment