കണ്ണൂർ: സുപ്രീം കോടതി നിർദേശ പ്രകാരമുള്ള മിനിമം വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ആറു ദിവസം പിന്നിട്ടു. ആറു മുതൽ അശോക ഹോസ്പിറ്റലിലും പത്ത് മുതൽ ജില്ലയിലെ മുഴുവൻ ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എട്ട് മുതൽ കാസർഗോഡ് ജില്ലയിലും സമരം തുടങ്ങും. കണ്ണൂർ ധനലക്ഷ്മി, ആശീർവാദ്, കൊയിലി, സ്പെഷാലിറ്റി, തളിപ്പറന്പ് ലൂർദ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാരാണ് ജോലിക്കു ഹാജരാകാതെ ആശുപത്രികൾക്കു മുന്നിൽ സമരം നടത്തുന്നത്.
സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും..! നഴ്സുമാരുടെ സമരം ആറാംദിവസത്തിലേക്ക്; പത്ത് മുതൽ ജില്ലയിലെ മുഴുവൻ ആശുപത്രികളും സ്തംഭിക്കുമെന്ന് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ
