സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും..! ന​ഴ്സു​മാ​രു​ടെ സ​മ​രം ആ​റാം​ദി​വ​സ​ത്തി​ലേ​ക്ക്; പ​ത്ത് മു​ത​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ളും സ്തം​ഭി​ക്കുമെന്ന് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

smaram-nurseക​ണ്ണൂ​ർ: സു​പ്രീം കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള മി​നി​മം വേ​ത​നം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്  ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ന​ഴ്സു​മാ​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​റു ദി​വ​സം പി​ന്നി​ട്ടു. ആ​റു മു​ത​ൽ അ​ശോ​ക ഹോ​സ്പി​റ്റ​ലി​ലും പ​ത്ത് മു​ത​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്ന് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എ​ട്ട് മു​ത​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും സ​മ​രം തു​ട​ങ്ങും. ക​ണ്ണൂ​ർ ധ​ന​ല​ക്ഷ്മി, ആ​ശീ​ർ​വാ​ദ്, കൊ​യി​ലി, സ്പെ​ഷാ​ലി​റ്റി, ത​ളി​പ്പ​റ​ന്പ്  ലൂ​ർ​ദ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​ഴ്സു​മാ​രാ​ണ് ജോ​ലി​ക്കു ഹാ​ജ​രാ​കാ​തെ ആ​ശു​പ​ത്രി​ക​ൾ​ക്കു മു​ന്നി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്.

Related posts