മഴചതിച്ചു..! കനത്ത മഴയിൽ ഓ​ട്ടോ​യി​ൽ നി​ന്നി​റ​ങ്ങി കു​ട തു​റ​ക്കു​ന്ന​തി​നി​ടെ വ​ണ്ടി വി​ട്ടു; ഉറക്കെ വിളിച്ചെങ്കിലും മഴയിൽ ഒന്നും കേട്ടില്ല; യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​മാ​യ​ത് ഒ​രു ല​ക്ഷം രൂ​പ​യ​ട​ങ്ങി​യ ബാ​ഗ്

rupees-500പ​യ്യോ​ളി: ക​ന​ത്ത മ​ഴ​യ​ത്ത് ഓ​ട്ടോ​യി​ൽ നി​ന്നി​റ​ങ്ങി കു​ട തു​റ​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ പു​റ​പ്പെ​ട്ട​തി​ൽ യാ​ത്ര​ക്കാ​ര​ന് ഒ​രു ല​ക്ഷം രൂ​പ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​മാ​യി. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ​യ്യോ​ളി ടൗ​ണി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പെ​രു​മാ​ൾ​പു​ര​ത്ത് ഇ​റ​ങ്ങു​ന്ന ഓ​ട്ടോ യാ​ത്ര​ക്കി​ടെ​യാ​ണ് പ​യ്യോ​ളി​യി​ലെ വ്യാ​പാ​രി​യാ​യ അ​ന്പാ​ടി ര​വീ​ന്ദ്ര​ന് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.

കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ന്ന ഓ​ട്ടോ​യി​ൽ ആ​യി​രു​ന്നു ക​യ​റി​യ​ത്. ഓ​ട്ടോ പെ​രു​മാ​ൾ പു​ര​ത്ത്  നി​ർ​ത്തി​യശേ​ഷം സീ​റ്റി​ൽ ഇ​രു​ന്ന് ത​ന്നെ ഓ​ട്ടോ ചാ​ർ​ജ്ജ് ന​ൽ​കി പു​റ​ത്തി​റ​ങ്ങി കു​ട തു​റ​ന്ന ശേ​ഷം ബാ​ഗ് എ​ടു​ക്കാ​നാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​റ​ക്കെ വി​ളി​ച്ച് കൂ​വി​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ വി​ളി​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ചി​ല്ല. പു​റ​കെ വ​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് കൈ ​കാ​ണി​ച്ചെ​ങ്കി​ലും ആ​രും നി​ർ​ത്തി​യി​ല്ല.  സം​ഭ​വം സം​ബ​ന്ധി​ച്ച് പ​യ്യോ​ളി, കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ  പ​രാ​തി ന​ൽ​കി.

Related posts