സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി…


സ്‌​ട്രോ​ക്ക് കാ​ര​ണം ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാം. ഇ​തി​നു ന​ല്ല രീ​തി​യി​ലു​ള്ള സ്പീ​ച്ച് തെ​റാ​പ്പി ആ​വ​ശ്യ​മാ​ണ്. സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

* ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ നി​ര​ന്ത​ര​മാ​യി അ​ഭ്യ​സി​ക്കു​ക

* ഉ​ച്ച​ത്തി​ല്‍ വാ​യി​ക്കു​ക

* പേ​രു​ക​ള്‍ ഗാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ​ല​ത​വ​ണ ആ​വ​ര്‍​ത്തി​ക്കു​ക

* കാ​ര്‍​ഡു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക ​വി​ദ്യ​ക​ള്‍ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ ചെ​യ്യാ​വു​ന്ന​താ​ണ്.

ഭക്ഷണം കഴിക്കുന്പോൾ
സ്‌​ട്രോ​ക്ക് രോ​ഗി​ക​ളി​ല്‍ ഭ​ക്ഷ​ണം വി​ഴു​ങ്ങുന്ന​തി​നു​ പ്ര​യാ​സം കാ​ണാ​റു​ണ്ട്. ഇ​ത് ആ​ഹാ​രം ശ്വാ​സ​നാ​ള​ത്തി​ലേ​ക്ക് പോ​കാ​നും ത​ന്മൂ​ലം ആ​സ്പി​രേ​ഷ​ന്‍ ന്യു​മോ​ണി​യ വ​രു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​ത് കു​റ​യ്ക്കു​ന്ന​തി​നാ​യി ഭ​ക്ഷ​ണം ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചു ക​ഴി​ക്കേ​ണ്ട​തും പാ​നീ​യ​ങ്ങ​ള്‍ കു​റ​ച്ചു കു​റ​ച്ചാ​യി മൊ​ത്തി​ക്കുടി​ക്കേ​ണ്ട​തുമാ​കു​ന്നു.

സംസാരം ഒഴിവാക്കാം…
* ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ സം​സാ​രം ഒ​ഴി​വാ​ക്കു​ക​യും മ​റ്റു കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.
* കി​ട​ന്നു കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍പാ​ടു​ള്ള​ത​ല്ല.

ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള കു​റ​വ്,ഓ​ര്‍​മക്കുറ​വ്
സ്‌​ട്രോ​ക്ക് മൂ​ലം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള കു​റ​വ്, ഓ​ര്‍​മക്കുറ​വ് എ​ന്നി​വയ്ക്കും സാ​ധ്യ​ത​യു​ണ്ട്.
* കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍കൂ​ടു​ത​ല്‍ സ​മ​യമെ​ടു​ക്കു​ക
* ഒ​രു സ​മ​യം ഒ​രു കാ​ര്യംമാ​ത്രം ചെ​യ്യു​ക
* ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളു​ടെപ​ട്ടി​ക തയാ​റാ​ക്കു​ക
* ആ​വ​ശ്യ​മെ​ങ്കി​ല്‍ മ​റ്റു​ള്ള​വ​രു​ടെസ​ഹാ​യം തേ​ടു​ക…എ​ന്നി​വയൊക്കെ ചെ​യ്യ​ണ്ട​താ​ണ്.

ഏകാഗ്രത വീണ്ടെടുക്കാം
* ശാ​ന്ത​മാ​യി വി​ശ്ര​മി​ക്കു​ക
* ചെ​റി​യ ന​ട​ത്ത​ത്തി​നു പോ​കു​ക
* സം​ഗീ​തം ആ​സ്വ​ദി​ക്കു​ക
തു​ട​ങ്ങി​യ ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ ഏ​കാ​ഗ്ര​ത
വീ​ണ്ടെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കും.

ഡോ. ​സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം. ഫോൺ – 9995688962
എസ്‌യുറ്റി, സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ-– 0471-4077888

Related posts

Leave a Comment