പക്ഷാഘാതസാധ്യത കുറയ്ക്കുന്നതിനു വ്യായാമം സഹായകം. വ്യായാമം ചെയ്താൽ…രക്തസമ്മർദം കുറയ്ക്കാനും ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിന്റെ തോത് വർധിപ്പിക്കാനും രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സമ്മർദം കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കുകഭക്ഷണക്രമം, വ്യായാമം, ഭാരം നിയന്ത്രിക്കൽ, മരുന്ന് എന്നിവ ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാൻ കഴിയും. മദ്യപാനികളിൽ….അമിത മദ്യപാനം ഉയർന്ന രക്തസമ്മർദം, ഇസ്കെമിക് സ്ട്രോക്കുകൾ, ഹെമറാജിക് സ്ട്രോക്കുകൾ എന്നിവയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കുന്നു. ആസക്തി മരുന്നുകൾ ഒഴിവാക്കുകകൊക്കെയ്ൻ, മെത്താംഫെറ്റാമൈനുകൾ പോലുള്ള ചില മരുന്നുകൾ Transient Ischaemic Attacks (TIA) അല്ലെങ്കിൽ പക്ഷാഘാതത്തിനോ കാരണമാകുന്ന ഘടകങ്ങളാണ്. സ്ട്രോക് സാധ്യത കൂട്ടുന്ന രോഗങ്ങൾഉയർന്ന കൊളസ്ട്രോൾ, കാർഡിയാക് ആർട്ടറി രോഗങ്ങൾ, (Carotid Artery Disease), പെരിഫറൽ ആർട്ടീരിയൽ രോഗം(Peripheral Arterial Disease), ഏട്രിയൽ ഫിബ്രിലേഷൻ (AF), ഹൃദ്രോഗം, സിക്കിൾ സെൽ രോഗം (Sickle Cell…
Read MoreTag: stroke
സ്ട്രോക്ക് (പക്ഷാഘാതം) 40 വയസിന് താഴെയുള്ളവരിലും
തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങൾ ആവാം. തലച്ചോറിലെ രക്തക്കുഴലിൽ പ്രഷർ കൂടിയതു മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാവാം അല്ലെങ്കിൽ അന്യൂറിസം (Aneurysm) മൂലവും ആവാം. എന്താണ് അന്യൂറിസം?തലച്ചോറിലെ രക്തധമനികളിൽ ചെറിയ കുമിളകൾ പോലെ വരികയും ബലഹീനത സംഭവിക്കുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നതുവഴി തലച്ചോറിൽ രക്തസ്രാവം സംഭവിക്കുന്നതുമാണ് അന്യൂറിസം. ജന്മനാ തകരാറുകൾഇതും കൂടാതെ ചിലപ്പോൾ ചില രക്തധമനികൾക്കു ജന്മനാ സംഭവിക്കുന്ന തകരാറുകൾ (Congenital anomaly) മൂലവും രക്തസ്രാവം സംഭവിച്ചേക്കാം. ആർട്ടീരിയോവീനസ് മാൽഫോർമേഷൻ (Arteriovenous Malformation) അത്തരത്തിൽ ഒന്നാണ്. ഇത്തരം അവസ്ഥയിൽ രക്തധമനികൾക്കു വലിയ ബലം കാണില്ല. അവ ഏതെങ്കിലും ഒരു ഘട്ടത്തിൽ പൊട്ടുന്നത് വഴി രക്തസ്രാവം സംഭവിക്കുന്നു. തലച്ചോറിലെ രക്തസ്രാവം എങ്ങനെ തിരിച്ചറിയാം?ജോലിചെയ്യുന്നതിനിടയിൽ പെട്ടെന്ന് തലവേദന ഉണ്ടാവുകയും അത് അടിക്കടി തീവ്രത കൂടിവരികയും ചെയ്യുന്നു. ഇതിനോട് അനുബന്ധിച്ചു അപസ്മാരം വരികയോ ഒരു വശം തളർന്നു പോവുകയോ ചെയ്തേക്കാം. ചിലയവസരങ്ങളിൽ…
Read Moreസ്ട്രോക്ക് (പക്ഷാഘാതം); സ്ട്രോക്ക് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതു പ്രധാനം
സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ (Thrombosis) അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ (Haemorrhage) ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. എമ്പോളിസം ( embolism) കൊണ്ടും സ്ട്രോക്കുണ്ടാവും. സ്ട്രോക്കിന്റെ ആഗോള ആജീവനാന്ത അപകടസാധ്യത ( lifetime stroke risk worldwide) നാലിലൊന്നായി നിൽക്കുന്നു. രോഗലക്ഷണങ്ങളെക്കുറിച്ചും നേരത്തെയുള്ള ചികിത്സയെക്കുറിച്ചുമുള്ള പൊതുജന അവബോധം വളരെപ്രധാനം. രക്താതിമർദം, ജീവിതശൈലീരോഗങ്ങൾരക്താതിമര്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ഥിരമായ വൈകല്യത്തിന്റെ പ്രധാന കാരണം സ്ട്രോക്കാണ്. പക്ഷാഘാതം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നത് അതിന്റെ ചികിത്സയുടെ വിജയത്തിൽ വളരെ നിർണായകമാണ്. സ്ട്രോക്കിന്റെ കാര്യത്തിൽ, ഓരോ മിനിറ്റും പ്രധാനമാണ്. മസ്തിഷ്കാഘാതം ആദ്യഘട്ടത്തിൽ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നു നോക്കാം.…
Read More