പാ​നി​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി ന​ൽ​കി; 19കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു, പ്രതികൾ പോലീസ് പിടിയിൽ

19 കാ​രി​യാ​യ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ ചെ​മ്പൂ​ർ ഏ​രി​യ​യി​ലെ ഭാ​ഭാ ആ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്റ​ർ (BARC) ക്വാ​ർ​ട്ടേ​ഴ്സി​ലെ ഫ്‌​ളാ​റ്റി​ലാ​ണ് സം​ഭ​വം.

പ്ര​തി​യും ഇ​ര​യും പ​ര​സ്പ​രം അ​റി​യാ​വു​ന്ന​വ​രും ഒ​രേ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രു​മാ​ണെ​ന്നും ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​യ​ക്ക​മ​രു​ന്ന് ക​ല​ർ​ത്തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഇ​ര​യാ​യ പെ​ൺ​കു​ട്ടി പാ​ച​ക​ത്തി​നു​ള്ള ചേ​രു​വ​ക​ൾ ശേ​ഖ​രി​ക്കാ​ൻ പ്ര​തി​യു​ടെ വീ​ട്ടി​ൽ പോ​യി​രു​ന്നു.

പ്ര​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ പ്ര​തി സു​ഹൃ​ത്തി​നെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച് പാ​ർ​ട്ടി ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി പെ​ൺ​കു​ട്ടി​യ്ക്ക് പാ​നീ​യം ന​ൽ​കി. ഇ​ത് കു​ടി​ച്ച​തി​ന് ശേ​ഷം പെൺകുട്ടി ബോ​ധ​ര​ഹി​ത​യാ​യി. തു​ട​ർ​ന്ന് ഇ​രു​വ​രും മാ​റി​മാ​റി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

ബോ​ധം തി​രി​ച്ചു​കി​ട്ടി​യ​പ്പോ​ൾ ത​നി​ക്ക് എ​ന്തോ സം​ഭ​വി​ച്ച​താ​യി യുവതിയ്ക്ക് മ​ന​സ്സി​ലാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി കു​ടും​ബ​ത്തോ​ടൊ​പ്പം സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. ര​ണ്ട് പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പോ​ലീ​സ് ഇ​രു​വ​രെ​യും ന​വം​ബ​ർ 20 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

 

 

Related posts

Leave a Comment