ശി​രോ​വ​സ്ത്രം ധ​രി​ച്ച് ബോ​ളി​വു​ഡ് ഗാ​ന​ത്തി​നൊ​പ്പം നൃ​ത്തം: എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പ​ൻ​ഡ് ചെ​യ്തു


മം​ഗ​ളൂരു: ശി​രോ​വ​സ്ത്രം ധ​രി​ച്ച് ബോ​ളി​വു​ഡ് ഗാ​ന​ത്തി​നൊ​പ്പം നൃ​ത്തം​ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​ത്തി​ൽ നാ​ല് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്പ​ൻ​ഡ് ചെ​യ്തു.

തീ​ർ​ത്തും അ​നു​ചി​ത​മാ​യ ന​ട​പ​ടി​യാ​ണു വി​ദ്യാ​ർ​ഥി​ക​ളു​ടേ​തെ​ന്ന് ഏ​താ​നും​പേ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ​ടു​ത്ത​ത്.

ദ​ബാം​ഗ് സി​നി​മ​യി​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു ഗാ​ന​ത്തിനാണ് ശി​രോ​വ​സ്ത്ര​മ​ണി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൽ നൃ​ത്തം​ചെ​യ്തത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച കോ​ള​ജി​ലെ ഒ​രു പൊ​തു​പ​രി​പാ​ടി​ക്കു​ശേ​ഷ​മാ​ണ് നൃ​ത്ത​രം​ഗം ചി​ത്ര​ക​രി​ച്ച​ത്.

Related posts

Leave a Comment