കരഞ്ഞ് തളർന്ന കൂടുംബത്തിന് മുന്നിലേക്ക് റിപ്പോർട്ട് എത്തി; അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചത് ചികിത്സാ പുഴവ് മൂലമല്ല: ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയ റി​പ്പോ​ര്‍​ട്ട് ത​ള്ളി കു​ടും​ബം


അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ന​വ​ജാ​ത ശി​ശു​വും അമ്മയും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ​ പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് ത​ള്ളി കു​ടും​ബം. ഡോ​ക്ട​ര്‍​മാ​രെ ര​ക്ഷി​ക്കാ​ന്‍ കെ​ട്ടി​ച്ച​മ​ച്ചു​ണ്ടാ​ക്കി​യ റി​പ്പോ​ര്‍​ട്ടാ​ണി​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

പ്രസവസമയത്ത് സീനിയര്‍ സര്‍ജന്‍ തങ്കു കോശി ആശുപത്രിയില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും കുടുംബം അറിയിച്ചു.

കൈ​ന​ക​രി കാ​യി​ത്ത​റ വീ​ട്ടി​ല്‍ രാം​ജി​ത്തി​ന്‍റെ ഭാ​ര്യ അ​പ​ര്‍​ണ (22) യും ​ന​വ​ജാ​ത​ശി​ശു​വു​മാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച നാ​ലോ​ടെ​യാ​ണ് കു​ട്ടി​മ​രി​ച്ച​ വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ന്ന​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ട്രോ​മാ​ക്കെ​യ​റി​ലാ​യി​രു​ന്ന അ​പ​ര്‍​ണ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ മ​രി​ച്ചെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ പി​ഴ​വ് മൂ​ലം കു​ഞ്ഞി​നോ​ടൊ​പ്പം അ​മ്മ​യും മ​രി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

അതേസമയം ഒ​രു​ത​ര​ത്തി​ലു​മു​ള്ള ചി​കി​ത്സാ​പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​ന് കൈ​മാ​റി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ അ​മ്മ​യു​ടേ​യും കു​ഞ്ഞി​ന്‍റേ​യും ആ​രോ​ഗ്യ​വി​വ​രം അ​റി​യി​ക്കു​ന്ന​തി​ല്‍ ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്.

Related posts

Leave a Comment