ബ​സ് ഡ്രൈ​വ​ർ വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ചു വ​ശ​ത്താ​ക്കി; ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു; ഗ​ർ​ഭഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു; യു​വാ​വ് പി​ടി​യി​ൽ

ചാ​രും​മൂ​ട്: പ​തി​നാ​ലു വ​യ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ സ്വ​കാ​ര്യബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.

സു​ൽ​ത്താ​ൻ എന്ന സ്വ​കാ​ര്യബ​സി​ലെ ഡ്രൈ​വ​ർ നൂ​റ​നാ​ട് പാ​റ്റൂ​ർ മു​റി​യി​ൽ നി​ര​ഞ്ജ​നം വീ​ട്ടി​ൽ ര​ഞ്ജു​മോ​ൻ (35) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​നി​യെ ഇ​യാ​ൾ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ളി​ൽ പോ​യ കു​ട്ടി​യെ കാ​ണ്മാ​നി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

നൂ​റ​നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ പ്ര​തി ക​ട​ത്തി​ക്കൊ​ണ്ടുപോ​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യും ലൈം​ഗി​ക വൈ​കൃ​ത​മു​ള്ള പ്ര​തി കു​ട്ടി​യെ ഗ​ർ​ഭ​ഛിദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ച​താ​യും പ​റ​യു​ന്നു.

നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ ശ്രീ​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മി​ഥു​ൻ, സീ​നി​യ​ർ സി​പി​ഒമാ​രാ​യ ര​ജീ​ഷ്, സി​ജു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നു കു​മാ​ർ, വി​മ​ൽ എ​ന്നി​വ​രട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വി​വാ​ഹി​ത​നും ഒ​രുകു​ട്ടി​യു​ടെ പി​താ​വു​മാ​ണ് പ്ര​തി. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment