സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം! സ്റ്റുഡിയോയിലെ ഹാര്‍ഡ് ഡിസ്‌കില്‍ ശേഖരിച്ചിരുന്നത് നാല്‍പതിനായിരത്തില്‍ പരം ഫോട്ടോകള്‍; പ്രതികളെ രക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് കെകെ രമ

വ​ട​ക​ര: വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ൽ നി​ന്നും മ​റ്റും സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ച്ച് മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ വ​ട​ക​ര​യി​ലെ സ്റ്റു​ഡി​യോ ജീ​വ​ന​ക്കാ​ര​നും ഉ​ട​മ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​ർ​എം​പി​ഐ നേ​താ​വ് കെ.​കെ.​ര​മ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര​വ​ധി സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ​ക​ൾ പ്ര​തി​ക​ൾ ഈ ​ത​ര​ത്തി​ൽ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​ന് നേ​രെ​യു​ള്ള അ​തി​ഗു​രു​ത​ര​മാ​യ കൈ​യ്യേ​റ്റ​മാ​ണി​ത്. നാ​ൽ​പ​തി​നാ​യി​ര​ത്തി​ൽ പ​രം ഫോ​ട്ടോ​ക​ൾ ഇ​യാ​ൾ ഹാ​ർ​ഡ് ഡി​സ്കി​ൽ ശേ​ഖ​രി​ച്ചി​രു​ന്നു​വെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​രം ഇ​തി​ന​കം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

ഏ​റെ ഗൗ​ര​വ​മാ​യ ഈ ​വി​ഷ​യ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണ​ത്തി​നും സ​ത്വ​ര ന​ട​പ​ടി​ക​ൾ​ക്കും പോ​ലീ​സ് ത​യ്യാ​റാ​കേ​ണ്ട​തു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ കു​റ്റ​വാ​ളി​ക​ളെ​യും അ​ടി​യ​ന്തി​ര​മാ​യി നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം. നി​ര​വ​ധി സ്ത്രീ​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടും വി​ഷ​യ​ത്തി​ൽ പോ​ലീ​സ് പു​ല​ർ​ത്തു​ന്ന നി​സം​ഗ​ത സം​ശ​യാ​സ്പ​ദ​മാ​ണ്.

പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ ആ​ര് ശ്ര​മി​ച്ചാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ന​ട​പ​ടി വൈ​കി​യാ​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ർ​എം​പി​ഐ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ര​മ പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts