19 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം! ഒരു കോടി യാത്രക്കാരുമായി ചിറകു വിരിച്ച് സിയാല്‍; ആ ഭാഗ്യത്തിന് അര്‍ഹനായ പാലക്കാട് സ്വദേശി അനില്‍ കൃഷ്ണന് ഒരു പവന്‍ സമ്മാനം

നെ​​​ടു​​​മ്പാ​​​ശേ​​​രി: ന​​ട​​പ്പു സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷം കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ക​​​ട​​​ന്നു​​​പോ​​​യ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ഒ​​​രു​ കോ​​​ടി മ​​റി​​ക​​ട​​ന്ന​​തോ​​ടെ കൊ​​​ച്ചി​​​ന്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ലി​​​മി​​​റ്റ​​​ഡ് (സി​​യാ​​ൽ) മ​​റ്റൊ​​രു ച​​​രി​​​ത്ര നേ​​​ട്ടം കൂ​​ടി കൈ​​വ​​രി​​ച്ചു. 2017-18 സാ​​​മ്പ​​​ത്തി​​​ക​ വ​​​ര്‍​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ന്‍ മൂ​​​ന്നു ദി​​​വ​​​സം മാ​​ത്രം ബാ​​​ക്കി​​​യി​​​രി​​​ക്കെ​​​യാ​​​ണ് സി​​​യാ​​​ല്‍ ഈ ​​​നേ​​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

സി​​​യാ​​​ലി​​​ന്‍റെ 19 വ​​​ര്‍​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഒ​​​രു​ കോ​​​ടി യാ​​​ത്ര​​​ക്കാ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ മൂ​​​ന്നു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​ലൂ​​ടെ ഈ ​​​സാ​​​മ്പ​​​ത്തി​​​ക​ വ​​​ര്‍​ഷം 1.7 കോ​​​ടി​​​യോ​​​ളം ആളുകളാണ് യാ​​​ത്ര ചെ​​യ്ത​​ത്.

ഒ​​രു പ​​വ​​ൻ

ഇ​​ന്ന​​ലെ ഉ​​​ച്ച​​​യ്ക്ക് 12.20ന് ​​​ചെ​​​ന്നൈ​​​യി​​​ല്‍നി​​​ന്ന് 175 യാ​​​ത്ര​​​ക്കാ​​​രു​​മാ​​യി ഇ​​​ന്‍​ഡി​​​ഗോ വി​​​മാ​​​നം എ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് സി​​​യാ​​​ല്‍ ഒ​​​രു കോ​​​ടി യാ​​​ത്ര​​​ക്കാ​​​ര്‍ എ​​​ന്ന നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ഒ​​​രു​ കോ​​​ടി തൊ​​​ട്ട യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​യെ ​സി​​​യാ​​​ല്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​ജെ. കു​​​ര്യ​​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​​ക​​​രി​​​ച്ചു.

യാ​​​ത്ര​​​ക്കാ​​​രോ​​​ടു​​​ള്ള സി​​​യാ​​​ലി​​​ന്‍റെ ക​​​ട​​​പ്പാ​​​ടി​​​ന്‍റെ മു​​​ദ്ര​​​യാ​​​യി ഒ​​​രു പ​​​വ​​​ന്‍ സ്വ​​​ര്‍​ണ നാ​​​ണ​​​യം സ​​​മ്മാ​​​നി​​​ച്ചു. ഇ​​​ന്‍​ഡി​​​ഗോ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് മാ​​​നേ​​​ജ​​​ര്‍ റോ​​​ബി ജോ​​​ണി​​​നു സി​​​യാ​​​ല്‍ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഉ​​​പ​​​ഹാ​​​രം ന​​​ല്‍​കി. 2016-17 സാ​​​മ്പ​​​ത്തി​​​ക ​വ​​​ര്‍​ഷം 89.41 ല​​​ക്ഷം യാ​​​ത്ര​​​ക്കാ​​​രാ​​​ണ് സി​​​യാ​​​ലി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യ​​​ത്.

വി​​മാ​​ന​​ങ്ങ​​ൾ കൂ​​ടി

ന​​ട​​പ്പു വ​​​ര്‍​ഷം ഇ​​​തു​​​വ​​​രെ സി​​​യാ​​​ല്‍ കൈ​​​കാ​​​ര്യം ചെ​​​യ്ത ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 48.43 ല​​​ക്ഷ​​​മാ​​​ണ്. 2016-17ല്‍ ​​​ഇ​​​ത് 39.42 ല​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു. 23 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ വ​​​ള​​​ര്‍​ച്ച. 2016-17 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ 49.98 ല​​​ക്ഷം രാ​​​ജ്യാ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​ര്‍ സി​​​യാ​​​ല്‍ വ​​​ഴി ക​​​ട​​​ന്നു​​​പോ​​​യി.

വി​​​മാ​​​ന ​സ​​​ര്‍​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും സി​​​യാ​​​ല്‍ വ​​​ര്‍​ധ​​​ന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 2016-17ല്‍ 62,827 ​​​എ​​​യ​​​ര്‍​ക്രാ​​​ഫ്റ്റ് മൂ​​​വ്മെ​​​ന്‍റ് (ടേ​​​ക്ക് ഓ​​​ഫ്, ലാ​​​ന്‍​ഡിം​​​ഗ് മൊ​​​ത്തം സം​​​ഖ്യ) രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സ്ഥാ​​​ന​​​ത്ത് ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഇ​​​തു​​​വ​​​രെ 68,891 ആ​​​യി ഉ​​​യ​​​ര്‍​ന്നു.

25 എ​​​യ​​​ര്‍​ലൈ​​​നു​​​ക​​​ള്‍ സി​​​യാ​​​ലി​​​ല്‍ നി​​​ന്ന് സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​ണ്ട്. ഗ​​​ള്‍​ഫ് മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക്ക രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും കൊ​​​ച്ചി​​​യി​​​ല്‍ നി​​​ന്ന് നേ​​​രി​​​ട്ട് സ​​​ര്‍​വീ​​​സു​​​ക​​​ളു​​​ണ്ട്. സിം​​​ഗ​​​പ്പൂ​​​ര്‍, ക്വാ​​ലാ​​​ലം​​​പൂ​​​ര്‍, ബാ​​​ങ്കോ​​​ക്ക് എ​​​ന്നി പൂ​​​ര്‍​വേ​​​ഷ്യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി മൂ​​​ന്നു​ വീ​​​തം വി​​​മാ​​​ന​ സ​​​ര്‍​വീ​​​സു​​ണ്ട്. നി​​​ല​​​വി​​​ലെ ശീ​​​ത​​​കാ​​​ല ഷെ​​​ഡ്യൂ​​​ള്‍ പ്ര​​​കാ​​​രം പ്ര​​​തി​​​വാ​​​രം ഡ​​​ല്‍​ഹി​​​യി​​​ലേ​​ക്ക് 95, ബാം​​​ഗ​​​ളൂ​​​രി​​​ലേ​​​ക്ക് 71, മും​​​ബൈ​​​യി​​​ലേ​​​ക്ക് 68 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് സി​​​യാ​​​ലി​​​ല്‍ നി​​​ന്നു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര സ​​​ര്‍​വീ​​​സു​​​ക​​​ള്‍.

ആ​​ഭ്യ​​ന്ത​​ര യാ​​ത്ര

ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ന്‍ പു​​​രോ​​​ഗ​​​തി​​​ക്കാ​​​ണ് രാ​​​ജ്യം സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​വ​​​ര്‍​ഷം 10 കോ​​​ടി യാ​​​ത്ര​​​ക്കാ​​​ര്‍ ഇ​​​ന്ത്യ​​​യി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്നു. ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​കു​​​ന്ന വ​​​ന്‍ വ​​​ള​​​ര്‍​ച്ച ഉ​​​ള്‍​ക്കൊ​​​ള്ളാ​​​ന്‍ സി​​​യാ​​​ല്‍ സ​​​ജ്ജ​​​മാ​​​കു​​​ന്ന​​​താ​​​യി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​ജെ. കു​​​ര്യ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

നാ​​​ലു​ വ​​​ര്‍​ഷം​​കൊ​​​ണ്ട് ഇ​​​ര​​​ട്ടി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര ട്രാ​​​ഫി​​​ക്കി​​​ല്‍ രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​കു​​​ന്ന വ​​​ര്‍​ധ​​​ന​. നി​​​ല​​​വി​​​ല്‍ 480 വി​​​മാ​​​ന​​​ങ്ങ​​​ള്‍ ഇ​​​ന്ത്യ​​​ന്‍ എ​​​യ​​​ര്‍​ലൈ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ള്‍​ക്കു​​​വേ​​​ണ്ടി സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്നു.

ഒ​​ന്നാം ടെ​​ർ​​മി​​ന​​ൽ

അ​​​ടു​​​ത്ത പ​​​ത്തു​ വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ 1080 പു​​​തി​​​യ വി​​​മാ​​​ന​​​ങ്ങ​​​ള്‍ കൂ​​​ടി എ​​​ത്തു​​​ന്നു​​​മെ​​ന്നും വ്യോ​​​മ​​​യാ​​​ന രം​​​ഗ​​​ത്തു​​​ണ്ടാ​​​കു​​​ന്ന ഈ ​​​വ​​​ള​​​ര്‍​ച്ച ഉ​​​ള്‍​ക്കൊ​​​ള്ള​​​ണ​​​മെ​​​ങ്കി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍ നി​​​ര​​​ന്ത​​​രം ന​​​വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട​​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സി​​​യാ​​​ല്‍ ഏ​​​റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ആ​​​റു ല​​​ക്ഷം ച​​​ത​​​രു​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ര്‍​ണ​​​ത്തി​​​ല്‍ ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന ഒ​​​ന്നാം ടെ​​​ര്‍​മി​​​ന​​​ല്‍ മേ​​​യി​​ൽ ആ​​​ഭ്യ​​​ന്ത​​​ര സ​​​ര്‍​വീ​​​സി​​​നാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കും.

മ​​​ണി​​​ക്കൂ​​​റി​​​ല്‍ 4,000 യാ​​​ത്ര​​​ക്കാ​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ന്‍ ഈ ​​​ടെ​​​ര്‍​മി​​​ന​​​ലി​​​നു ശേ​​​ഷി​​​യു​​​ണ്ടാ​​​കു​​മെ​​ന്നും കു​​​ര്യ​​​ന്‍ പ​​​റ​​​ഞ്ഞു. എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ.​​​സി.​​​കെ. നാ​​​യ​​​ര്‍, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ.​​​എം. ഷ​​​ബീ​​​ര്‍, ചീ​​​ഫ് ഫി​​​നാ​​​ഷ​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ സു​​​നി​​​ല്‍ ചാ​​​ക്കോ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Related posts