നിലമ്പൂരിന്റെ സ്വന്തം ശിഖ! ഡബ്‌സ് മാഷിലൂടെ നവ മാധ്യമങ്ങളില്‍ തരംഗമായി ഈ കൊച്ചുകാലകാരി; ഒറിജിലിനെ വെല്ലുന്ന രീതിയില്‍ സംഭാഷണത്തിനൊപ്പം അഭിനയവും

നി​ല​ന്പൂ​ർ: ഡ​ബ്സ് മാ​ഷി​ലൂ​ടെ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി നി​ല​ന്പൂ​രി​ന്‍റെ സ്വ​ന്തം ശി​ഖ. ചാ​ന​ലു​ക​ളി​ൽ റി​യാ​ലി​റ്റി ഷോ​ക​ളി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ ത​ന്‍റെ അ​ഭി​ന​യ മി​ക​വി​ലൂ​ടെ പ്രേ​ക്ഷ​ക​രെ അ​ന്പ​ര​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ഈ ​കൊ​ച്ചു​കാ​ല​കാ​രി ന​ട​ത്തു​ന്ന​ത്.

നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്ത് ജം​ഗ്ഷ​നി​ലെ എ​ക്സ​ൽ സൗ​ണ്ട് സ്ഥാ​പ​നം ന​ട​ത്തു​ന്ന സു​രേ​ഷ് കു​മാ​റി​ന്‍റെ​യും ന​ടു​വ​ത്ത് സൈ​നി​ക സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സ​വി​ത​യു​ടെ​യും ര​ണ്ടു മ​ക്ക​ളി​ൽ ഇ​ള​യ മ​ക​ളാ​ണ് ഈ ​പ്ര​തി​ഭ.

ന​ടു​വ​ത്ത് സൈ​നി​ക സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ശി​ഖ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ൾ ഇ​തി​ന​കം കീ​ഴ​ട​ക്കി ക​ഴി​ഞ്ഞു. പി​താ​വി​ന്‍റെ ഫോ​ണി​ലൂ​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സം​ഭാ​ഷ​ണ​ങ്ങ​ൾ പ​ക​ർ​ത്തി ഒ​റി​ജി​ലി​നെ വെ​ല്ലു​ന്ന രീ​തി​യി​ൽ സം​ഭാ​ഷ​ണ​ത്തി​നൊ​പ്പം അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യാ​ണ്. ഓ​രോ ഡ​ബ്സ് മാ​ഷി​നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ലൈ​ക്കു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം ഷെ​യ​റു​ക​ളും ലൈ​ക്കി​നും തു​ല്യ​മാ​യി കി​ട്ടു​ന്നു​ണ്ട്. മ​ല​യാ​ള ഭാ​ഷ അ​റി​യാ​ത്ത വി​ദേ​ശി​ക​ൾ പോ​ലും ശി​ഖ​ക്ക് ലൈ​ക്ക് ന​ൽ​കു​ന്നു​ണ്ട്.

തി​ക​ഞ്ഞ ഭാ​വാ​ഭി​ന​യ​മാ​ണ് ഈ ​ഒ​ന്പ​തു​വ​യ​സു​കാ​രി​യു​ടെ മു​ഖ​ത്തു​മി​ന്നി മ​റ​യു​ന്ന​ത്. നൂ​റു​ക്ക​ണി​നു സി​നി​മ​ക​ളി​ലെ അ​ഭി​ന​യ മൂ​ഹു​ർ​ത്ത​ങ്ങ​ളാ​ണ് ഈ ​കൊ​ച്ചു പ്ര​തി​ഭ ഡ​ബ്സ് മാ​ഷി​ലൂ​ടെ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്കു എ​ത്തി​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ഹോ​ദ​രി ശി​ല്ല​യു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. പ​ദ്യ​പാ​രാ​യ​ണ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഈ ​കൊ​ച്ചു മി​ടു​ക്കി പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​ണ്ട്..

Related posts