നടി സുബ്ബലക്ഷ്മിക്ക് വിട; സം​സ്കാ​രം ഇ​ന്നു ശാന്തികവാടത്തിൽ


തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​ജ്ഞ​യും ച​ല​ച്ചി​ത്രന​ടി​യു​മാ​യ ആ​ർ. സു​ബ്ബ​ല​ക്ഷ്മി (87)​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. വി​ദേ​ശ​ത്തു​ള്ള മ​ക​ൻ കൃ​ഷ്ണ​മൂ​ർ​ത്തി നാ​ട്ടി​ലെ​ത്തി​യ​ശേ​ഷ​ം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ ന​ട​ക്കും.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി 8.40ഓ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

മൃ​ത​ദേ​ഹം ചെ​റു​മ​ക​ൾ സൗ​ഭാ​ഗ്യ വെ​ങ്കി​ടേ​ഷി​ന്‍റെ മു​ട​വ​ൻ​മു​ഗ​ളി​ലെ വ​സ​തി​യി​ലാ​ണ് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ശാ​സ്ത​മം​ഗ​ല​ത്തെ ശി​വ​ജി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു സു​ബ്ബ​ല​ക്ഷ്മി താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്.

മു​ട​വ​ൻ​മു​ഗ​ളി​ലെ വീ​ട്ടി​ൽ സു​ബ്ബ​ല​ക്ഷ്മി​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ സി​നി​മാ-സീ​രി​യ​ൽ രം​ഗ​ത്തെ പ്ര​മു​ഖ​രും ആ​രാ​ധ​ക​രും എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Actress Thara Kalyan's Mother Subbalakshmi Opens Up About Her Current Life,  Video Goes Viral - Malayalam Filmibeat

1951 കാ​ല​യ​ള​വി​ൽ ഓ​ൾ ഇ​ന്ത്യാ റേ​ഡി​യോ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി ഒൗ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ചി​രു​ന്ന സു​ബ്ബ​ല​ക്ഷ്മി തെ​ന്നി​ന്ത്യ മേ​ഖ​ല​യി​ലെ ആ​ദ്യ വ​നി​താ കം​പോ​സ​റാ​യി​രു​ന്നു.

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത് പൃ​ഥി​രാ​ജും ന​വ്യാ​നാ​യ​രും മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച ന​ന്ദ​നം എ​ന്ന ചിത്ര​ത്തി​ലൂ​ടെ​യാ​ണ് സു​ബ​ല​ക്ഷ്മി ആ​ദ്യ​മാ​യി ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്ക് ചു​വ​ട് വ​ച്ച​ത്.

പി​ന്നീ​ട് ക​ല്യാ​ണ രാ​മ​ൻ , തി​ള​ക്കം, പാ​ണ്ടി​പ്പ​ട, സി​ഐ​ഡി മൂ​സ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ മു​ത്ത​ശ്ശി വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചു. ക​ല്യാ​ണ രാ​മ​നി​ലെ​യും പാ​ണ്ടി​പ്പ​ട​യി​ലെ​യും അ​ഭി​ന​യം പ്രേ​ക്ഷ​ക​രെ ഏ​റെ ആ​ക​ർ​ഷി​ച്ചി​രു​ന്നു.

Related posts

Leave a Comment