കസ്റ്റമേഴ്സിന്‍റെ ഓമന പറവകൾ മയക്കു മരുന്നുമായി പറന്നിറങ്ങിയത് എ​ക്സൈ​സിനു മുന്നിൽ

കാ​ക്ക​നാ​ട്: എറണാകുളത്ത് വ​ൻ​തോ​തി​ൽ മ​യ​ക്കുമ​രു​ന്ന് വി​ല്പ​ന വ​രു​ന്ന മ​സ്താ​നെ തേ​ടി എ​ക്സൈ​സ് സം​ഘം. ഇ​ന്ന​ലെ കാ​ക്ക​നാ​ട് പ​ട​മു​ക​ളി​ൽ സാറ്റ്‌ലൈറ്റ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നു 15 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന 194 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ മ​ട്ടാ​ഞ്ചേ​രി സ്റ്റാ​ർ ജം​ഗ്ഷ​ൻ സ്വ​ദേ​ശി പു​ളി​ക്ക​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ പി.​എ ഇ​സ്തി​യാ​ഖ് (26), ഇ​ട​പ്പ​ള്ളി നോ​ർ​ത്ത് കൂ​നം​തൈ സ്വ​ദേ​ശി പൂ​കൈ​ത​യി​ൽ വീ​ട്ടി​ൽ അ​ഹാ​ന (26) എ​ന്നി​വ​രി​ൽ നി​ന്നു​മാ​ണ് എറണാകുളത്തെ മ​യ​ക്കുമ​രു​ന്നി​ന്‍റെ മൊ​ത്ത​വ്യാ​പാ​രി​യാ​യ മ​സ്താ​നെക്കുറി​ച്ച് എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.

ട്രാൻസ്‌ജെന്‍റേഴ്‌സിനു ഇ​ട​യി​ൽ മ​യക്കുമ​രു​ന്ന് ഇ​ട​പാ​ട് വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​വു​ന്ന​ത്.

ഇ​വ​ർ മ​യ​ക്കു മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യ 9,000 രൂ​പ, മ​യ​ക്ക് മ​രു​ന്ന് തൂ​ക്കി നോ​ക്കു​ന്ന ഡി​ജി​റ്റ​ൽ ത്രാ​സ്, ഒ​രു ഐ ​ഫോ​ൺ, മൂ​ന്ന് സ്മാ​ർ​ട്ട് ഫോ​ൺ എ​ന്നി​വ​യും എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ “പ​റ​വ’ ​എ​ന്നാ​ണ് ഇ​വ​ർ ഇ​രു​വ​രും അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി “നി​ശാ​ന്ത​ത​യു​ടെ കാ​വ​ൽ​ക്കാ​ർ’ എ​ന്ന പ്ര​ത്യേ​ക ത​രം ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി അ​ർ​ധ​രാ​ത്രി​യോ​ടു കൂ​ടി മ​യ​ക്കുമ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കു​ന്ന സം​ഘ​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​ത്. അ​ങ്ക​മാ​ലി ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സ്, സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. പ്ര​മോ​ദ്, ഐ.​ബി. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ.​ജി. അ​ജി​ത്ത്കു​മാ​ർ, ജി​നീ​ഷ് കു​മാ​ർ, സി​റ്റി മെ​ട്രോ ഷാ​ഡോ​യി​ലെ സി​ഇ​ഒ എ​ൻ.​ഡി. ടോ​മി, സ​രി​താ റാ​ണി, സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് സി​ഇ​ഒ​മാ​രാ​യ സി.​കെ. വി​മ​ൽ കു​മാ​ർ, കെ.​എ. മ​നോ​ജ്, മേ​ഘ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Related posts

Leave a Comment