ശു​ഭാം​ശു​വി​ന്‍റെ “ബ​ഹി​രാ​കാ​ശ​വി​രു​ന്ന്’: വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

ആ​ക്സി​യം 4 ദൗ​ത്യ​സം​ഘ​ത്തി​ലെ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ശു​ഭാം​ശു ശു​ക്ല അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ സം​ഘാം​ഗ​ങ്ങ​ളോ​ടൊ​പ്പം വി​രു​ന്നു​ക​ഴി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. 14 ദി​വ​സ​ത്തെ ദൗ​ത്യ​ത്തി​നാ​യി എ​ത്തി​യ സം​ഘം 14ന് ​മ​ട​ങ്ങും. ക​ഴി​ഞ്ഞ​ദി​വ​സം മ​ട​ക്ക​യാ​ത്ര മാ​റ്റി​വ​ച്ചി​രു​ന്നു. ‌

ശു​ക്ല​യും മ​റ്റ് അം​ഗ​ങ്ങ​ളും വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണു പു​റ​ത്തു​വി​ട്ട​ത്. പു​തു​താ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ, ശു​ക്ല​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും പൂ​ജ്യം ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​തും ഭ​ക്ഷ​ണം ആ​സ്വ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ പു​ഞ്ചി​രി​ക്കു​ന്ന​തും കാ​ണാം.

ശു​ക്ല​യും മ​റ്റു മൂ​ന്നു​പേ​രും 14ന് ​മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ക്കു​മെ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണു നാ​സ അറിയിച്ചത്. ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ശു​ക്ല ഐ‌​എ​സ്‌​എ​സ് സ​ന്ദ​ർ​ശി​ച്ച ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​നും 1984ൽ ​ബ​ഹി​രാ​കാ​ശ​ത്തു​പോ​യ വിം​ഗ് ക​മാ​ൻ​ഡ​ർ രാ​കേ​ഷ് ശ​ർ​മ​യ്ക്കു ശേ​ഷം ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​നു​മാ​ണ്.

Related posts

Leave a Comment