നെ​ൽ​വ​യ​ൽ നി​ക​ത്ത​ൽ​ത​ട​യാ​നു​ള്ള ന​ട​പ​ടി​യി​ല്ല;  താ​ലൂ​ക്ക് ഓ​ഫീ​സി​നു​മു​ന്നി​ൽ കി​ട​ന്ന് 74കാ​ര​നാ വൃദ്ധന്‍റെ പ്ര​തി​ഷേ​ധം; ഭൂമാഫിയ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും സുബ്രഹ്മണ്യൻ

ചി​റ്റൂ​ർ: വീ​ടി​നു സ​മീ​പ​ത്തു​ള്ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ടം ക​ല്ലും​മ​ണ്ണും ഇ​ട്ടു നി​ക​ത്തു​ന്ന​തു ത​ട​യാ​ൻ ആ​ർ​ഡി​ഒ ന​ൽ​കി​യ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ റ​വ​ന്യൂ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ച്ച് 74കാ​ര​നാ​യ മു​തി​ർ​ന്ന പൗ​ര​ൻ താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ൽ​കി​ട​ന്ന് സ​മ​രം ന​ട​ത്തി. വ​ല്ല​ങ്ങി വി​ല്ലേ​ജ്,ന​ട​ക്കാ​വ് ദേ​ശ​ത്ത് ശ്രീ​രാ​ജ വീ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​ന് ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ​കി​ട​പ്പു​സ​മ​രം ന​ട​ത്തി​യ​ത്.

സു​ബ്ര​ഹ്മ​ണ്യ​നൊ​പ്പം ഭാ​ര്യ രു​ഗ്മ​ണി​യും ഒ​പ്പം എ​ത്തി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധ​മാ​യി സു​ബ്ര​ഹ്മ​ണ്യ​ൻ ഹൈ​കോ​ട​തി​യി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ര​ണ്ടു​ദി​വ​സം​മു​ന്പ് ഭൂ​മാ​ഫി​യ​സം​ഘം വീ​ണ്ടും സ്ഥ​ലം നി​ക​ത്ത​ൽ തു​ട​ങ്ങി​യ​ത് ഉ​ട​ൻ മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

പി​ന്നീ​ട് ത​ഹ​സി​ൽ​ദാ​ർ എ​ൽ​വി​ൻ ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ് സു​ബ്ര​ഹ്മ​ണ്യ​നെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ഇ​പ്പോ​ഴു​ണ്ടാ​യ ത​ട​സ​ങ്ങ​ളും നി​ക​ത്ത​ലും നീ​ക്കം ചെ​യ്യു​ക​യും ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നും സു​ബ്ര​ഹ്മ​ണ്യ​നെ ്അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും തി​രി​ച്ചു​പോ​യ​ത്. ഭൂ​മാ​ഫി​യ​സം​ഘം ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യും ത​ഹ​സി​ൽ​ദാ​ർ​മു​ന്പാ​കെ സ​ർ​ക്കാ​ർ​സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച സു​ബ്ര​ഹ്മ​ണ്യ​ൻ സ​ങ്ക​ടം അ​റി​യി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

Related posts