ക​ട​മ്പൂ​രിൽ  കെ.​സു​ധാ​ക​ര​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​കളും തോരണങ്ങളും ന​ശി​പ്പി​ച്ച നിലയിൽ

ക​ട​ന്പൂ​ർ: ക​ട​മ്പൂ​ർ ഹൈ​സ്കൂ​ളി​നു സ​മീ​പം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സു​ധാ​ക​ര​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു. രാ​ജീ​വ് ഭ​വ​നു സ​മീ​പം സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളാ​ണു ന​ശി​പ്പി​ച്ച​ത്. അ​ർ​ധ​രാ​ത്രി​യ്ക്കു ശേ​ഷ​മാ​ണു സം​ഭ​വം ന​ട​ന്ന​ത്. പ്ര​ചാ​ര​ണ ബോ​ർ​ഡും പു​ൽ​വാ​മ​യി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​യ​ർ​പ്പി​ച്ചു സ്ഥാ​പി​ച്ച ബോ​ർ​ഡും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മാ​ണു ന​ശി​പ്പി​ച്ച​ത്.

പ്ര​ചാ​ര​ണ ബോ​ർ​ഡ് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ന​ട​ത്തു​ന്ന ഇ​ത്ത​രം സാ​മു​ഹ്യ​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ഒ രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts