പ്രവാസി ജീവനൊടുക്കിയ സംഭവം; അറസ്റ്റിലായവർ ഡമ്മി പ്രതികൾ; അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കുമെന്ന് മകൻ  സു​ജി​ത്

പ​ത്ത​നാ​പു​രം:​ വാ​ഹ​ന വ​ർ​ക്‌ഷോപ്പ് നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​കു​ത്തി​യ​തി​ൽ മ​നം​നൊ​ന്ത് ഇ​ള​മ്പ​ലി​ല്‍ സുഗതൻ എന്ന പ്ര​വാ​സി തൂ​ങ്ങി​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ യ​ഥാ​ര്‍​ത്ഥ കാ​ര​ണ​ക്കാ​ര​ല്ല അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സു​ഗ​ത​ന്‍റെ മ​ക​ന്‍ സു​ജി​ത് ദീപികയോട് പറഞ്ഞു. യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇപ്പോൾ ന​ട​ക്കു​ന്ന​ത്.​ ഭ​ര​ണ​സ്വാ​ധീനം ഉ​പ​യോ​ഗി​ച്ചാണ് പ്രതികളെ രക്ഷിക്കാൻ നീക്കം നടത്തുന്നതെന്നും മകൻ ആരോപിച്ചു.

അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കും.​ ആ​ത്മ​ഹ​ത്യ ചെ​യ്ത ഭൂ​മി​യി​ല്‍​ ത​ന്നെ വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാണം ന​ട​ത്താ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ത് അ​ച്ഛ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നെ​ന്നും സു​ജി​ത് പ​റ​ഞ്ഞു.​

അ​തേ​സ​മ​യം പ്ര​വാ​സി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി. ​കോ​ട​തി റി​മാ​ൻഡ് ചെ​യ്ത​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട കൂ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ടെ പ​ങ്ക് ക​ണ്ടെ​ത്തു​ന്ന​തി​ന് ചോ​ദ്യം ചെ​യ്യാ​നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ​പ്ര​തി​ക​ളു​ടെ​യും സു​ഗ​തന്‍റെയും ഫോ​ണ്‍​ രേ​ഖ​ക​ള്‍ സൈ​ബ​ര്‍ സെ​ല്ലിന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

കേസിൽ എ​ഐ​വൈ​എ​ഫ് കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​ള​ക്കു​ടി മ​ണ്ണൂ​ര്‍​കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ എം.​എ​സ് ഗി​രീ​ഷ്(31), സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും, എ​ഐ​വൈ​എ​ഫ് നേ​താ​വു​മാ​യ ഇ​ള​മ്പ​ല്‍ ചീ​വോ​ട് പാ​ലോ​ട്ട്മേ​ലേ​തി​ല്‍ ഇ​മേ​ഷ്(34), ചീ​വോ​ട് സ​തീ​ഷ് ഭ​വ​നി​ല്‍ സ​തീ​ഷ്(32) എ​ന്നിവരാണ് അറസ്റ്റിലായി റിമാൻഡിലുള്ളത്. ബുധനാഴ്ച പു​ല​ര്‍​ച്ചെ പ​ത്ത​നാ​പു​രം സി​ഐ എം. അ​ന്‍​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഗി​രീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.​ ഇ​മേ​ഷും,സ​തീ​ഷും പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

വ​ർ​ക്‌ഷോപ്പ് നി​ര്‍മ​ക്കാ​നു​ദ്ദേ​ശി​ച്ച സ്ഥ​ല​ത്ത് കൊ​ടി​കു​ത്തി​യ​ത് ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ​ത്തോ​ളം സി​പി​ഐ-എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണയ്​ക്കാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ള​ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ പ​തി​നാ​ല് ദി​വ​സ​ത്തേ​ക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

Related posts