വനി​താ നീ​ന്ത​ൽ താ​ര​ങ്ങ​ളു​ടെ വീ​ഡി​യോ ര​ഹ​സ്യ​മാ​യി പ​ക​ർ​ത്തി; അ​ർ​ജു​ന ജേതാവ് പ്ര​ശാ​ന്ത ക​ർ​മാ​ക​റെ മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെയ്തു

ബം​ഗ​ളു​രു: വ​നി​താ നീ​ന്ത​ൽ താ​ര​ങ്ങ​ളു​ടെ വീ​ഡി​യോ പ​ക​ർ​ത്തി​യ അ​ർ​ജു​ന പു​ര​സ്കാ​ര ജേ​താ​വി​നു വി​ല​ക്ക്. നീ​ന്ത​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​നി​ടെ വ​നി​താ നീ​ന്ത​ൽ താ​ര​ങ്ങ​ളു​ടെ വീ​ഡി​യോ ര​ഹ​സ്യ​മാ​യി പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​ർ​ജു​ന പു​ര​സ്കാ​ര ജേ​താ​വും പാ​രാ​നീ​ന്ത​ൽ താ​ര​വു​മാ​യ പ്ര​ശാ​ന്ത ക​ർ​മാ​ക​റെ മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പാ​രാ​ലിം​പി​ക് ക​മ്മ​റ്റി ഓ​ഫ് ഇ​ന്ത്യ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജ​യ്പൂ​രി​ൽ ന​ട​ന്ന ദേ​ശീ​യ പാ​രാ നീ​ന്ത​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ശാ​ന്ത ക​ർ​മാ​ക​ർ ത​ന്‍റെ സ​ഹാ​യി​ക​ളി​ൽ ഒ​രാ​ൾ​ക്ക് ക്യാ​മ​റ ന​ൽ​കി വ​നി​താ നീ​ന്ത​ൽ താ​ര​ങ്ങ​ളു​ടെ വീ​ഡി​യോ പ​ക​ർ​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. സ​ഹാ​യി വീ​ഡി​യോ പ​ക​ർ​ത്തു​ന്ന​തി​നി​ടെ നീ​ന്ത​ൽ താ​ര​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ട​പെ​ടു​ക​യും ചി​ത്രീ​ക​ര​ണം നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​ന് ഇ​യാ​ൾ സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് താ​ര​ങ്ങ​ൾ പ​രാ​തി ന​ൽ​കി​യ​ത്.

ലോ​ക നീ​ന്ത​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മെ​ഡ​ൽ നേ​ടി​യ ആ​ദ്യ താ​ര​മാ​ണ് പ്ര​ശാ​ന്ത ക​ർ​മാ​ക​ർ. 2016 ലെ ​റി​യോ പാ​രാ​ലിം​പി​ക്സി​ൽ ഇ​ന്ത്യ​ൻ നീ​ന്ത​ൽ പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഇ​യാ​ൾ.

Related posts