ഷാരുഖിന്റെ മകള്‍ ഇതെന്ത് ഭാവിച്ചാണെന്ന് സോഷ്യല്‍മീഡിയയിലെ അസൂയക്കാര്‍, വസ്ത്രത്തിന്റെ അളവ് എന്തിനാണ് കുറയ്ക്കുന്നത് ചിലര്‍, ലക്ഷണം കണ്ടിട്ട് നായികയായേക്കുമെന്ന് സിനിമലോകം

ഷാരുഖ് ഖാന്റെ മകള്‍ സുഹാനയാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം. അച്ഛനെ പോലെ അഭിനയലോകത്തേക്ക് പ്രവേശിക്കാന്‍ സുഹാന ഒരുങ്ങുന്നതായി പപ്പരാസികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഗ്ലാമര്‍ വസ്ത്രധാരണത്തിലൂടെ വലിയതോതില്‍ ആരാധകരെ സ്വന്തമാക്കുകയാണ് താരപുത്രി.

വിദേശത്ത് പഠിക്കുന്ന സുഹാനയ്ക്ക് ഇപ്പോള്‍ തന്നെ ആരാധകരുടെ വലിയൊരു കൂട്ടമുണ്ട്. ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ സുഹാന മാഗസിന്‍ കവര്‍ മോഡലാകുമെന്ന് ഗൗരി ഖാന്‍ പറഞ്ഞിട്ടുണ്ട്. നടിയാകാനാണ് തനിക്ക് ആഗ്രഹമെന്ന് സുഹാനയും വെളിപ്പെടുത്തിയിട്ടുണ്ട്. സുഹാനയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളേവേഴ്‌സുണ്ട്.

സുഹാനയുടെ ചിത്രങ്ങള്‍ വൈറലാകുന്നതിനൊപ്പം തന്നെ ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ക്കും ഇടയാകാറുണ്ട്. ഇത്തവണ അമ്മ ഗൗരിയ്‌ക്കൊപ്പമുളള ചിത്രമാണ് ട്രോളന്മാര്‍ ആഘോഷമാക്കിയത്. ചിത്രം കണ്ട വിമര്‍ശകര്‍ സുഹാനയുടെ വസ്ത്രധാരണം ശരിയല്ലെന്നാണ് അഭിപ്രായപ്പെട്ടത്. സുഹാന ഇന്ത്യന്‍ പെണ്‍കുട്ടിക്ക് അനുയോജ്യമായ വിധത്തിലുളള വസ്ത്രധാരണം ചെയ്യണമെന്നായിരുന്നു ചിലരുടെ കമന്റ്.

Related posts