ചാവേറുകളെ പ്രതിരോധിക്കാന്‍ ബിര്‍മിംഗ്ഹാമില്‍ കോണ്‍ക്രീറ്റ് വേലി ,പ്രതിരോധം ക്രിസ്മസ് ആഘോഷങ്ങളെ മുന്‍കൂട്ടിക്കണ്ട്

german-market-650വര്‍ധിച്ചു വരുന്ന ചാവേര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു തയ്യാറെടുക്കുന്ന ബ്രിട്ടനില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയാണ്. ഇതിനോടനുബന്ധിച്ച് ബിര്‍മിംഗ് ഹാമില്‍ പുതിയ പ്രതിരോധ വേലി നിര്‍മിക്കുന്നതായാണ് വിവരം. കടുത്ത ചാവേര്‍ ഭീഷണി നിലനില്‍ക്കുന്ന ബിര്‍മിംഗ്ഹാമിലെ ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റിലാണ് ഇപ്പോള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള പ്രതിബന്ധങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. വാഹനങ്ങളെ തടയാന്‍ വേണ്ടിയാണിത.് ഇതിലൂടെ കാര്‍, ട്രക്ക് ബോംബ് സ്‌ഫോടനം തടയുകയാണ് മുഖ്യലക്ഷ്യം. ഈ മാര്‍ക്കറ്റ് സന്ദര്‍ശിക്കാന്‍ ദിവസേന ആയിരങ്ങളാണ് എത്തുന്നത്. ഡിസംബര്‍ 29ന്്് മാര്‍ക്കറ്റ് അടയ്ക്കുന്നതിന് മുമ്പ് 55 ലക്ഷം ആളുകള്‍ സന്ദര്‍ശനത്തിനെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

യൂറോപ്പില്‍ പലയിടത്തും സമീപകാലങ്ങളില്‍ കാര്‍, ട്രക്ക്് ബോംബാക്രമണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സുരക്ഷാ ക്രമീകരണം ഒരുക്കിയത്. കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ ബാസ്റ്റില്‍ദിനം ആഘോഷിക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറിയ ട്രക്ക് കവര്‍ന്നത് 86 ജീവനുകളാണ്. ഐഎസായിരുന്നു ആക്രമണത്തിനു പിന്നില്‍. മാത്രമല്ല ബ്രിട്ടന്‍ ജിഹാദികളുടെ ഹബ്ബായി വളര്‍ന്നിരിക്കുകയാണെന്ന് പല രഹസ്യന്വേഷണ ഏജന്‍സികളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത്തരം വേലികള്‍ ചാവേര്‍ ഭീഷണിയുള്ള മറ്റു സ്ഥലങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുമെന്നാണ് വിവരം.

Related posts