ജോലിയില്ലാത്തതിലെ മനോവിഷമത്തിൽ മകൻ തൂങ്ങിമരിച്ചു; മകന്‍റെ വേർപാട് താങ്ങാനാവാതെ അമ്മ ജീവനൊടുക്കി


പെ​രു​മ്പ​ട​വ് (കണ്ണൂർ): മ​ക​ന്‍ തൂ​ങ്ങി​മ​രി​ച്ച​തി​നു​പി​ന്നാ​ലെ അ​മ്മ​യും ജീ​വ​നൊ​ടു​ക്കി. തി​മി​രി​യി​ലെ പ​രേ​ത​നാ​യ ആ​ന​കു​ത്തി​യി​ല്‍ ച​ന്ദ്ര​ന്‍റെ മ​ക​ന്‍ സ​ന്ദീ​പും (35) അമ്മ ശ്യാ​മ​ള (56) യുമാണ് ജീവനൊടുക്കിയത്.

സ​ന്ദീ​പി​നെ ശ​നി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ നാ​ട്ടു​കാ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല. വി​വ​ര​മ​റി​ഞ്ഞ അ​മ്മ ശ്യാ​മ​ള (56) സ​മീ​പ​ത്തെ തോ​ട്ട​ത്തി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഞായറാഴ്ച രാ​വി​ലെ മു​ത​ല്‍ ശ്യാ​മ​ള​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ​മീ​പ​ത്തെ തോ​ട്ട​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വി​ദേ​ശ​ത്തു​ള്ള ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ​ന്ദീ​പ് നി​ര്‍​മാ​ണ​തൊ​ഴി​ലാ​ളി​യാ​യി പ​ണി​യെ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ തൊ​ഴി​ല്‍ കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നു​ള്ള മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു ക​രു​തു​ന്നു.

Related posts

Leave a Comment