സ​മൂ​ഹ വ്യാ​പ​ന​മു​ണ്ടെന്ന വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ലി​നി​ടെ ഒ​റ്റ​ദി​നം 40,000ലേ​റെ കേ​സു​ക​ൾ; രാ​ജ്യ​ത്ത് 11 ല​ക്ഷം ക​ട​ന്ന് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ

ന്യൂ​ഡ​ല്‍​ഹി: സ​മൂ​ഹ വ്യാ​പ​ന​മു​ണ്ടാ​യ​താ​യു​ള്ള വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ലി​നി​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 11 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40,425 പേ​ര്‍​ക്ക് കൂ​ടി പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,18,043 ആ​യി ഉ​യ​ർ​ന്നു.

ഇ​താ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് ഒ​റ്റ​ദി​നം 40,000ല​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 681 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 27,497 ആ​യി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഇ​തു​വ​രെ 7,00,087 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 3,90,459 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

രാ​ജ്യ​ത്ത് ജൂ​ലൈ 19 വ​രെ 1,40,47,908 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 2,56,039 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ന്നും ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment