പാലക്കാട് യുവതി ആത്മഹത്യ ചെയ്തു; സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം മരണത്തിലേക്ക് എത്തിച്ചതെന്ന് കുറിപ്പ്; പിന്നാലെ യുവാവ് അറസ്റ്റില്‍

പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ 19നാണ് കളവപ്പാടം സ്വദേശി പ്രകാശന്‍റെ ഭാര്യ കൃഷ്ണകുമാരി (39) വീട്ടില്‍ തൂങ്ങി മരിച്ചത്.

സംഭവത്തില്‍ ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയവഴിയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ആ ബന്ധം പിന്നീട് മരണത്തിലേക്ക് എത്തിക്കുകയായിരുന്നു എന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും വിവരം ലഭിച്ചു. കേസില്‍ തുടരന്വേഷണം പുരേഗമിക്കുന്നുണ്ടെന്നും അതിന്‍റെ ഭാ​ഗമായി തെളിവ് ശേഖരണം നടത്തു വരികയാണെന്നും പൊലീസ് അറിയിച്ചു.

എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്കാണ് കേസ് എടുത്തത്. മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്ത് മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

Related posts

Leave a Comment