മൂന്ന് മണിക്കൂറോളം ബന്ദിയാക്കി, പീഡിപ്പിക്കാൻ ശ്രമം, പണം ആവശ്യപ്പെട്ട് നിരന്തരമായ ഭീഷണി; പോലീസിനെതിരെ പരാതിയുമായ് യുവതി

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ലൈം​ഗി​ക​മാ​യ് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി യു​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ നി​ന്നു​ള്ള 22 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് ഗാ​സി​യാ​ബാ​ദി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് പരാതി നൽകിയത്. 

ബു​ല​ന്ദ്ഷ​ഹ​ർ നി​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യും അ​വ​ളു​ടെ പ്ര​തി​ശ്രു​ത​വ​ര​നും ഗാ​സി​യാ​ബാ​ദി​ലെ സാ​യ് ഉ​പ​വ​ൻ വ​ന​ത്തി​ൽ ഇരിക്കുമ്പോഴാണ് സംഭവം. രാ​കേ​ഷ് കു​മാ​റും ദി​ഗം​ബ​ർ കു​മാ​റും എ​ന്ന് പേ​രു​ള്ള ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യൂ​ണി​ഫോ​മി​ൽ  മ​റ്റൊ​രാ​ളു​മാ​യി ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി. 

പ്ര​തി​ശ്രു​ത വ​ര​നെ ജ​യി​ലി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​ർ ഇ​വ​രോ​ട് 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ പോ​ലീ​സു​കാ​രോ​ട് അ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് യു​വാ​വി​നോ​ട് പേ​ടി​എം വ​ഴി 1000 രൂ​പ ന​ൽ​കാ​ൻ അവർ നി​ർ​ബ​ന്ധി​ച്ചു. 5.5 ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി പ​റ​ഞ്ഞു. 

പോ​ലീ​സു​കാ​ർ ത​ന്നെ ത​ല്ലി​യെ​ന്നും യു​വ​തി ത​ന്‍റെ പ​രാ​തി​യി​ൽ പറഞ്ഞു. വി​ട്ട​യ​ക്കു​ന്ന​തി​ന് മു​മ്പ് ദ​മ്പ​തി​ക​ളെ ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ബ​ന്ദി​ക​ളാ​ക്കി​.

ആ​വ​ർ​ത്തി​ച്ചു​ള്ള ഫോ​ൺ കോ​ളു​ക​ളി​ലൂ​ടെ പ്ര​തി​ക​ൾ യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും അ​വ​ളു​ടെ വീ​ട്ടി​ലെ​ത്തു​ക​യും ചെ​യ്തു. സെ​പ്തം​ബ​ർ 19 ന് ​രാ​കേ​ഷ് കു​മാ​ർ യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്താ​നായി വി​ളി​ച്ചെ​ങ്കി​ലും തെ​ളി​വാ​യി ഹാ​ജ​രാ​ക്കാ​ൻ യു​വ​തി അ​വ​രു​ടെ സം​ഭാ​ഷ​ണം റെ​ക്കോ​ർ​ഡ് ചെ​യ്തു.

മൂ​ന്ന് പേ​ർ​ക്കെ​തി​രെ​യും എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ യു​വ​തി തീ​രു​മാ​നി​ച്ച​താ​യി മ​ന​സ്സി​ലാ​ക്കി​യ രാ​കേ​ഷ് കു​മാ​ർ, യു​വ​തി​യു​ടെ വീ​ട്ടി​ൽ എ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷം ദ​മ്പ​തി​ക​ൾ സെ​പ്റ്റം​ബ​ർ 28 ന് ​എ​ഫ്‌​ഐ​ആ​ർ ഫ​യ​ൽ ചെ​യ്തു.

മൂ​ന്ന് പ്ര​തി​ക​ളും ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്താ​ൻ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഗാ​സി​യാ​ബാ​ദ് മു​തി​ർ​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ നി​മി​ഷ് പാ​ട്ടീ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment