ചെറുകുറിപ്പോടെ ഫു​ള്‍ സ്പ്ലി​റ്റി​ല്‍ അ​മ്പ​ര​പ്പി​ച്ച് മ​ഞ്ജു; ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടിയുടെ കമന്‍റ് ശ്രദ്ധേയമാകുന്നു

 കൊ​ച്ചി: പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യ മ​ഞ്ജു​വാ​ര്യ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഫു​ള്‍ സ്പ്ലി​റ്റ് ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് താ​രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

“നി​ങ്ങ​ളെ സ്വ​യം പ്രോ​ത്സാ​ഹി​പ്പി​ക്കൂ, അ​ത് മ​റ്റാ​രും നി​ങ്ങ​ള്‍​ക്കു​വേ​ണ്ടി ചെ​യ്യാ​ന്‍ പോ​കു​ന്നി​ല്ല’ എ​ന്ന ക്യാ​പ്ഷ​നും ചി​ത്ര​ത്തി​നൊ​പ്പ​മു​ണ്ട്. സെ​ലി​ബ്രി​റ്റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് ചി​ത്ര​ത്തി​നു താ​ഴെ താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ന​ടി​മാ​രാ​യ സാ​യ് പ​ല്ല​വി, സാ​ധി​ക വേ​ണു​ഗോ​പാ​ല്‍, ശി​വ​ദ, ശ​ര​ണ്യ മോ​ഹ​ന്‍, ഗൗ​ത​മി നാ​യ​ര്‍ എ​ന്നി​വ​രെ​ല്ലാം ക​മ​ന്‍റ് ചെ​യ്ത​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.

“ഇ​ത് എ​പ്പോ സം​ഭ​വി​ച്ചു’ എ​ന്നാ​യി​രു​ന്നു ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ഗീ​തു മോ​ഹ​ന്‍​ദാ​സി​ന്‍റെ ക​മ​ന്‍റ്. ‘സ്വ​ന്തം കാ​ലി​ല്‍ നി​ല്‍​ക്കാ​നും ഇ​രി​ക്കാ​നും പ​റ്റി’ എ​ന്നാ​യി​രു​ന്നു ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി കു​റി​ച്ച​ത്.

ഇ​ന്ത്യ​ന്‍ ഹോ​ക്കി താ​രം ശ്രീ​ജേ​ഷ്, ന​ട​ന്‍ നീ​ര​ജ് മാ​ധ​വ് എ​ന്നി​വ​രും അ​ഭി​ന​ന്ദ​ന​വു​മാ​യെ​ത്തി.

Related posts

Leave a Comment