മെട്രോ ട്രെയിനിന് മുന്നിൽ ചാടി പതിനഞ്ചുകാരിയുടെ ആത്മഹത്യാശ്രമം; പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മെ​ട്രോ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. നോ​യി​ഡ സി​റ്റി സെ​ന്‍റ​ർ സ്റ്റേ​ഷ​നി​ൽ മെ​ട്രോ ട്രെ​യി​നി​ന് മു​ന്നി​ലെ ട്രാ​ക്കി​ൽ ചാ​ടി കൗ​മാ​ര​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​ത്മ​ഹ​ത്യാ​ശ്ര​മ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

രാ​വി​ലെ 10 മ​ണി​യോ​ടെ മെ​ട്രോ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് സം​ഭ​വം. റെ​യി​ൽ​വേ ശൃം​ഖ​ല​യു​ടെ ബ്ലൂ ​ലൈ​ൻ ഇ​ട​നാ​ഴി​യി​ൽ വ​ച്ച് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള മെ​ട്രോ ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് പെ​ൺ​കു​ട്ടി ചാ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്ക് ഏ​ക​ദേ​ശം 15 വ​യ​സ്സ് പ്രാ​യ​മു​ണ്ട്. തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 

പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ സി​സി​ടി​വി ക്യാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​താ​യി തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment