ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് ; കാ​ണാ​താ​യ മു​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍ തി​രി​കെ​യെ​ത്തി; എ​ങ്ങോ​ട്ട് പോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​വു​മാ​യി…


തൃ​ശൂ​ർ: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ​രാ​തി​ക്കാ​ര​ൻ കാ​ണാ​താ​യ മു​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ സു​ജേ​ഷ് ക​ണ്ണാ​ട്ട് തി​രി​ച്ചെ​ത്തി.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സു​ജേ​ഷ് വീ​ട്ടി​ൽ എ​ത്തി​യ​ത്. യാ​ത്ര പോ​യ​താ​ണെ​ന്നാ​ണ് സു​ജേ​ഷ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ശ​നി​യാ​ഴ്ച മു​ത​ൽ സു​ജേ​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ൽ കേ​സ​ടു​ത്ത​തി​നാ​ൽ സു​ജേ​ഷി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി​യ​യാ​ളാ​ണ് മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ സു​ജേ​ഷ്. പാ​ര്‍​ട്ടി​യി​ലെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു സ​മ​രം.

പാ​ർ​ട്ടി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലും സു​ജേ​ഷ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വ​ധ​ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്നു.

Related posts

Leave a Comment