ചി​​​​​സം എ​​​​​ൽ​​​​​വി​​​​​സി​​​​​നു ഹാ​​​​​ട്രി​​​​​ക്

 

ക​​​​​ല്യാ​​​​​ണി (ബം​​​​​ഗാ​​​​​ൾ): നൈ​​​​​ജീ​​​​​രി​​​​​യ​​​​​ക്കാ​​​​​ര​​​​​ൻ ചി​​​​​സം എ​​​​​ൽ​​​​​വി​​​​​സ് ചി​​​​​ക്ക​​​​​ത്താ​​​​​റ​​​​​യു​​​​​ടെ ഹാ​​​​​ട്രി​​​​​ക് മി​​​​​ക​​​​​വി​​​​​ൽ ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​ക്കു വ​​​​​ന്പ​​​​​ൻ ജ​​​​​യം.

ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പി​​​​​ൽ സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ ഹാ​​​​​ട്രി​​​​​ക്കി​​​​​ലൂ​​​​​ടെ ചി​​​​​സം ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ ചീ​​​​​സ് ആ​​​​​യി. അ​​​​​തോ​​​​​ടെ ആ​​​​​സാം റൈ​​​​​ഫി​​​​​ൾ​​​​​സി​​​​​നെ 7-2ന് ​​​​​ത​​​​​ക​​​​​ർ​​​​​ത്ത് നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ മ​​​​​ല​​​​​ബാ​​​​​റി​​​​​യ​​​​​ൻ​​​​​സ് ക്വ​​​​​ർ​​​​​ട്ട​​​​​റി​​​​​ലേ​​ക്കു മു​​​​​ന്നേ​​​​​റി. ഗ്രൂ​​​​​പ്പ് ഡി ​​​​​ചാ​​​​​ന്പ്യ​​​​ന്മാ​​​​രാ​​​​​യാ​​​​​ണു ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ നോ​​​​​ക്കൗ​​​​​ട്ട് പ്ര​​​​​വേ​​​​​ശ​​​​​നം.

തു​​​​​ട​​​​​ക്കം മു​​​​​ത​​​​​ലേ ആ​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​ളി​​​​​ച്ച ഗോ​​​​​കു​​​​​ലം, 36-ാം സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ൽ ചി​​​​​സം എ​​​​​ൽ​​​​​വി​​​​​സി​​​​​ലൂ​​​​​ടെ ലീ​​​​​ഡ് നേ​​​​​ടി. 52, 72 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലും ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ നൈ​​​​​ജീ​​​​​രി​​​​​യ​​​​​ൻ താ​​​​​രം ഹാ​​​​​ട്രി​​​​​ക്ക് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. ഗോ​​​​​വ​​​​​ൻ താ​​​​​രം ബെ​​​​​ന​​​​​സ്റ്റോ​​​​​ണ്‍ ബാ​​​​​ര​​​​​റ്റൊ (2’, 45+2’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

ഘാ​​​​​ന താ​​​​​രം റ​​​​​ഹീം ഒ​​​​​സു​​​​​മാ​​​​​നു (34’), ക​​​​​ണ്ണൂ​​​​​രി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള കെ. ​​​​​സൗ​​​​​ര​​​​​വ് (60’) എ​​​​​ന്നി​​​​​വ​​​​​രും ഓ​​​​​രോ ഗോ​​​​​ൾ വീ​​​​​തം നേ​​​​​ടി. റ​​​​​ഹീം ഒ​​​​​സു​​​​​മാ​​​​​നു തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​ണു ല​​​​​ക്ഷ്യം നേ​​​​​ടു​​​​​ന്ന​​​​​ത്.


ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഗ്രൂ​​​​​പ്പ് എ ​​​​​ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യ മു​​​​​ഹ​​​​​മ്മ​​​​​ദ​​​​​ൻ​​​​​സി​​​​​നെ നേ​​​​​രി​​​​​ടും. ഡി ​​​​​ഗ്രൂ​​​​​പ്പി​​​​​ൽി​​​​​ന്ന് ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യി ആ​​​​​ർ​​​​​മി റെ​​​​​ഡും ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ക​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. ര​​​​​ണ്ട് ജ​​​​​യ​​​​​വും ഒ​​​​​രു സ​​​​​മ​​​​​നി​​​​​ല​​​​​യു​​​​​മാ​​​​​യി ഏ​​​​​ഴ് പോ​​​​​യി​​​​​ന്‍റ് വീ​​​​​ത​​​​​മാ​​ണു ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നും ആ​​​​​ർ​​​​​മി റെ​​​​​ഡി​​​​​നും. എ​​​​​ന്നാ​​​​​ൽ, ഗോ​​​​​ൾ ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ കേ​​​​​ര​​​​​ള ടീം ​​​​​ഗ്രൂ​​​​​പ്പ് ചാ​​​​​ന്പ്യ​​ന്മാ​​രാ​​​​​യി.

ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന നി​​​​​ർ​​​​​ണാ​​​​​യ​​​​​ക മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഉ​​​​​റ​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി ഡ​​​​​ൽ​​​​​ഹി​​​​​യെ നേ​​​​​രി​​​​​ടും. ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി​​​​​യും ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി​​​​​യും ത​​​​​മ്മി​​​​​ലാ​​​​​ണു മ​​​​​റ്റൊ​​​​​രു പോ​​​​​രാ​​​​​ട്ടം. ഗ്രൂ​​​​​പ്പി​​​​​ൽ നിലവിൽ ര​​​​​ണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Related posts

Leave a Comment