ബിരുദം പാതിവഴിയില്‍ ഉപേക്ഷിച്ചു! വര്‍ഷങ്ങള്‍ക്കുശേഷം അതേ യൂണിവേഴ്‌സിറ്റി തിരിച്ചുവിളിച്ച് ബിരുദം നല്‍കുന്നു; സുക്കന്‍ബര്‍ഗ് വീണ്ടും അത്ഭുതമാവുന്നു

gettyimages-464961450സാധാരണ ആരെങ്കിലും കോളജില്‍ നിന്ന് പഠനം നിര്‍ത്തി പോയാല്‍ പിന്നീട് അവര്‍ തിരിച്ചുവന്നാലും ആരും മൈന്‍ഡ് ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ ഒരിക്കല്‍ ബിരുദപഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ ആളെ അതേ യൂണിവേഴ്‌സിറ്റി തിരിച്ചുവിളിച്ച് ബിരുദം നല്‍കുന്ന അപൂര്‍വ്വ നിമിഷമാണ് ഹാര്‍വാഡില്‍ സംഭവിക്കാനിരിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗിനാണ് ഹോണററി ബിരുദം നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ഹാര്‍വാഡ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിന്റെ ആമുഖ പ്രഭാഷണം നടത്താനുള്ള ക്ഷണവും സുക്കന്‍ബര്‍ഗിന് ലഭിച്ചുകഴിഞ്ഞു.

ഹാര്‍വാഡില്‍ രണ്ടാംവര്‍ഷ ബിരുദത്തിന് പഠിക്കുമ്പോള്‍ 2004ലാണ് സുക്കന്‍ബര്‍ഗ് ഫേസ്ബുക്ക് കണ്ടെത്തുന്നത്. അന്ന് ഔദ്യോഗിക പഠനം ഉപേക്ഷിച്ച് ഇറങ്ങിയ സുക്കന്‍ബര്‍ഗിന്റെ ഫേസ്ബുക്കില്‍ ഇന്ന് 200 കോടിയോളം ആളുകളാണ് അംഗങ്ങളായുള്ളത്. തന്റെ സ്വപ്നത്തിന് പിന്നാലെ പോയി അസാധാരണ വിജയം നേടിയ കഥയാണ് സുക്കന്‍ബര്‍ഗിന്റേത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ഹാര്‍വാഡില്‍ നിന്നും ബിരുദം ലഭിക്കാന്‍ പോകുന്ന വിവരം സുക്കന്‍ബര്‍ഗ് പുറത്തുവിട്ടിരിക്കുന്നത്. സുക്കന്‍ബര്‍ഗ് പുറത്തുവിട്ട വിഡിയോയില്‍ അദ്ദേഹത്തിനൊപ്പം മറ്റൊരു കംപ്യൂട്ടര്‍ കോടീശ്വരന്‍ കൂടിയുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗ്രേറ്റ്സ്. ഹാര്‍വാഡില്‍ നിന്നും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് 2007ല്‍ സര്‍വകലാശാലയിലെത്തി പ്രസംഗിച്ചതിന്റെ ഉശിരന്‍ അനുഭവമുണ്ട് ബില്‍ ഗേറ്റ്സിന്. ആ അനുഭവം പങ്ക് വെക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച.

ബില്‍ഗേറ്റ്സിന്റെ ഭാര്യ പ്രിസില ഹാര്‍വാഡില്‍ നിന്നും ബിരുദം നേടിയ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രസംഗം നടന്നത്. ഇക്കാര്യം സുക്കന്‍ബര്‍ഗ് ഓര്‍ത്തെടുക്കുന്നുണ്ട്. അന്ന് താന്‍ കാഴ്ച്ചക്കാരിലൊരാളായി ഉണ്ടായിരുന്നെന്നും സുക്കന്‍ബര്‍ഗ് പറയുന്നു. ഹാര്‍വാഡ് പ്രസംഗം തയ്യാറാക്കുന്നതിന് സുക്കന്‍ബര്‍ഗിനെ  സഹായിക്കാമെന്ന് ബില്‍ഗേറ്റ്സ് ഉറപ്പു നല്‍കുകയും ചെയ്യുന്നുണ്ട്. ഹാര്‍വാഡിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദദാന ആമുഖ പ്രഭാഷകനാണ് 32കാരനായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഹാര്‍വാഡിലെ വിദ്യാര്‍ഥികളുടെ പത്രമായ ദ ഹാര്‍വാഡ് ക്രിംസണാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

Related posts