എക്‌സൈസ് സംഘത്തിനുനേരേ ആക്രമണം: ഇന്‍സ്‌പെക്ടറുടെ കൃത്രിമക്കാല്‍ വലിച്ചൂരി മര്‍ദിച്ചു; ആക്രമണം നടത്തിയത് സ്ത്രീകളടങ്ങുന്ന സംഘം

3437ഉ​പ്പ​ള(​കാ​സ​ർ​ഗോ​ഡ്): വീ​ട്ടി​ൽ സൂ​ക്ഷി​ച്ച വി​ദേ​ശ​മ​ദ്യ​വും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ എ​ക്സൈ​സ് സം​ഘ​ത്തി​നു​നേ​രേ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ബേ​ക്കൂ​ർ സു​ഭാ​ഷ് ന​ഗ​റി​ലാ​ണ് സം​ഭ​വം.
സു​ഭാ​ഷ് ന​ഗ​റി​ലെ രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ വി​ദേ​ശ​മ​ദ്യം സൂ​ക്ഷി​ച്ച​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ത്തി​യ​താ​യി​രു​ന്നു എ​ക്സൈ​സ് സം​ഘം. വീ​ടി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി സൂ​ക്ഷി​ച്ച 12 ബോ​ക്സ് വി​ദേ​ശ​മ​ദ്യം, 31 കു​പ്പി മ​ദ്യം, പ​ത്തു കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​രു​ന്ന​താ​യി എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.
ഇ​വ ജീ​പ്പി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സ്ത്രീ​ക​ള​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത മ​ദ്യം ജീ​പ്പി​ൽ​നി​ന്ന് തി​രി​കെ​യെ​ടു​ത്ത് സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​രെ എ​ക്സൈ​സ് സം​ഘം പി​ന്തു​ട​ർ​ന്നു. അ​പ്പോ​ഴാ​ണ് സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കു​ന്പ​ള എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജെ.​റോ​ബി​ൻ ബാ​ബു​വി​ന്‍റെ കൃ​ത്രി​മ​ക്കാ​ൽ വ​ലി​ച്ചൂ​രി സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി​യു​ണ്ട്.
ആ​ക്ര​മ​ണ​ത്തി​ൽ എ​ക്സൈ​സ് സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ടി.​വി.​റീ​ന, എം.​സ​ജി​ത്, കെ.​നൗ​ഷാ​ദ്, എ. ​ശ്രീ​കാ​ന്ത്, ഡ്രൈ​വ​ർ മൈ​ക്കി​ൾ ജോ​സ​ഫ് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ ഉ​പ്പ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദീ​പ്, രാ​ജേ​ഷ് എ​ന്നി​വ​രും ര​ണ്ടു സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ പ​ത്തു പേ​ർ​ക്കെ​തി​രേ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
2003ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​ല​തു​കാ​ൽ ന​ഷ്ട​പ്പെ​ട്ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റോ​ബി​ൻ ബാ​ബു കൃ​ത്രി​മ കാ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഈ ​കാ​ലാ​ണ് അ​ക്ര​മി​സം​ഘം വ​ലി​ച്ചൂ​രി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് മ​ഞ്ചേ​ശ്വ​രം എ​സ്ഐ ജി.​അ​നി​ൽ​കു​മാ​ർ, കു​ന്പ​ള എ​സ്ഐ മെ​ൽ​വി​ൻ ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​തി​നി​ടെ അ​ക്ര​മി​സം​ഘം ഓ​ട്ടോ​യി​ലും മ​റ്റു​മാ​യി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത അ​ഞ്ചു ബോ​ക്സ് മ​ദ്യ​വു​മാ​യാ​ണ് സം​ഘം ക​ട​ന്നു​ക​ള​ഞ്ഞ​ത്.
അ​ക്ര​മി​ക​ളെ​ക്കു​റി​ച്ച് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. അ​തേ​സ​മ​യം എ​ക്സൈ​സ് സം​ഘം ആ​ക്ര​മി​ച്ച​താ​യി ആ​രോ​പി​ച്ച് ബേ​ക്കൂ​ർ സു​ഭാ​ഷ് ന​ഗ​റി​ലെ പ്ര​ദീ​പ (25), ര​മ്യ (19) എ​ന്നി​വ​ർ കു​ന്പ​ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

Related posts