മ​ക​ന്‍റെ ചോ​റൂ​ണി​നെ​ത്തി​യ സൈ​നി​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; ബൈക്കിൽ വിട്ടിലേക്ക് വരവേ ഓട്ടോയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം

പാ​നൂ​ർ: മ​ക​ന്‍റെ ചോ​റൂ​ണി​ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
മൊ​കേ​രി പാ​ത്തി​പ്പാ​ലം വ​ള്ള്യാ​യി റോ​ഡി​ലെ സ​നേ​ഷ് നി​വാ​സി​ൽ പി. ​സു​കേ​ഷാ​ണ് (39)മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ പൂ​ക്കോ​ടി​ന​ടു​ത്ത കു​ന്ന​പ്പാ​ടി ബ​സാ​റി​ലാ​ണ് അ​പ​ക​ടം.

സു​കേ​ഷ് സ​ഞ്ച​രി​ച്ച ബൈ​ക്കും മാ​ക്കൂ​ൽ പീ​ടി​ക സ്വ​ദേ​ശി​യാ​യ ശ്രീ​ജി​ത്തി​ന്‍റെ കാ​ൾ ടാ​ക്സി ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ശ്രീ​ജി​ത്തി​നെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ച​ത്തീ​സ്ഗ​ണ്ഡി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​നാ​യ സു​കേ​ഷ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഭാ​ര്യ വീ​ടാ​യ കാ​പ്പു​മ്മ​ലി​ലേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ടം. ഗോ​പാ​ല​ൻ-​സ​രോ​ജി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.
ഭാ​ര്യ: നി​ധി. മ​ക്ക​ൾ: നി​യ, ദ​ക്ഷി​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ധീ​ഷ്, സാ​നേ​ഷ് (സു​ബേ​ദാ​ർ, ഡ​ൽ​ഹി).

Related posts