കും​ഭ​ച്ചൂ​ടി​ൽ ക​രി​ഞ്ഞു​ണ​ങ്ങി കോ​ട്ട​യം; ഇ​ന്ന​ലെ 39.9 ഡി​ഗ്രി​യെ​ന്ന എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന റി​ക്കാ​ര്‍​ഡ് കു​റി​ച്ചു; രാ​ത്രി താ​പ​നി​ല 25 ഡി​ഗ്രി​യി​ൽ


കോ​​ട്ട​​യം: താ​​പ​​നി​​ല​​യി​​ല്‍ ഇ​​ന്ന​​ലെ കോ​​ട്ട​​യം എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ര്‍​ന്ന റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ചു – 39.9 ഡി​​ഗ്രി. ഐ​​എം​​ഡി​​യു​​ടെ വ​​ട​​വാ​​തൂ​​ര്‍ ഓ​​ട്ടോ​​മാ​​റ്റി​​ക് വെ​​ത​​ര്‍ സ്‌​​റ്റേ​​ഷ​​നി​​ല്‍ ഇ​​ന്ന​​ലെ ര​​ണ്ട​​ര​​യോ​​ടെ​​യാ​​ണ് സാ​​ധാ​​ര​​ണ തോ​​തി​​നേ​​ക്കാ​​ള്‍ മൂ​​ന്നു സെ​​ല്‍​ഷ്യ​​സ് കൂ​​ടു​​ത​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. തി​​ങ്ക​​ളാ​​ഴ്ച വ​​ട​​വാ​​തൂ​​രി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് 39 ഡി​​ഗ്രി​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ മാ​​ത്രം ഒ​​രു സെ​​ല്‍​ഷ്യ​​സ് വ​​ര്‍​ധ​​ന​​യു​​ണ്ടാ​​യി.

വ​​ട​​വാ​​തൂ​​രി​​നു പു​​റ​​മെ പൂ​​ഞ്ഞാ​​റി​​ലും കു​​മ​​ര​​ക​​ത്തു​​മാ​​ണ് ജി​​ല്ല​​യി​​ല്‍ ഓ​​ട്ടോ​​മാ​​റ്റി​​ക് വെ​​ത​​ര്‍ സ്‌​​റ്റേ​​ഷ​​നു​​ക​​ളു​​ള്ള​​ത്. പൂ​​ഞ്ഞാ​​റി​​ല്‍ 36.9, കു​​മ​​ര​​ക​​ത്ത് 37.3 സെ​​ല്‍​ഷ്യ​​സാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ ഉ​​യ​​ര്‍​ന്ന താ​​പ​​നി​​ല. ഇ​​ന്ന് വ​​ട​​വാ​​തൂ​​രി​​ല്‍ 40 ഡി​​ഗ്രി​​യി​​ലെ​​ത്തി സം​​സ്ഥാ​​ന​​ത്തെ​​ത​​ന്നെ റി​​ക്കാ​​ര്‍​ഡി​​ല്‍ എ​​ത്തി​​യേ​​ക്കാം.

പു​​ന​​ലൂ​​രി​​ലും പാ​​ല​​ക്കാ​​ട്ടും മു​​ന്‍​പ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 41 ഡി​​ഗ്രി​​യെ​​യും വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കോ​​ട്ട​​യം മ​​റി​​ക​​ട​​ന്നേ​​ക്കാം.മു​​ന്‍​പ് മാ​​ര്‍​ച്ച് മാ​​സ​​ത്തി​​ലാ​​യി​​രു​​ന്നു കോ​​ട്ട​​യ​​ത്ത് ചൂ​​ട് 37 ഡി​​ഗ്രി ക​​ട​​ന്നി​​രു​​ന്ന​​ത്. ഫെ​​ബ്രു​​വ​​രി​​യി​​ല്‍​ത്ത​​ന്നെ ഇ​​ത്ത​​ര​​ത്തി​​ലു​​ണ്ടാ​​യ പ്ര​​തി​​ഭാ​​സം പ​​ല ത​​ല​​ങ്ങ​​ളി​​ല്‍ പ്ര​​ഖ്യാ​​ഘാ​​ത​​മു​​ണ്ടാ​​ക്കും.

വ​​ര​​ള്‍​ച്ച, കൃ​​ഷി​​നാ​​ശം, രോ​​ഗ​​ങ്ങ​​ള്‍, ജീ​​വ​​ജാ​​ല​​ങ്ങ​​ള്‍ ച​​ത്തൊ​​ടു​​ങ്ങാ​​നു​​ള്ള സാ​​ധ്യ​​ത, സൂ​​ര്യാ​​ഘാ​​തം തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. പു​​തു​​പ്പ​​ള്ളി റ​​ബ​​ര്‍ ബോ​​ര്‍​ഡ് കേ​​ന്ദ്ര​​ത്തി​​ല്‍ ഇ​​ന്ന​​ലെ 38.5 ഡി​​ഗ്രി​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ക്കൊ​​ല്ലം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന ചൂ​​ടാ​​ണി​​ത്. രാ​​ത്രി താ​​പ​​നി​​ല 25 ഡി​​ഗ്രി​​യി​​ല്‍ ഉ​​യ​​ര്‍​ന്നു നി​​ല്‍​ക്കു​​ന്ന​​തി​​നാ​​ൽ ഉ​​ഷ്ണം കൂ​​ടു​​ക​​യാ​​ണ്.

Related posts

Leave a Comment