വേ​ന​ൽ ക​ടു​ക്കു​ന്നു; കർഷകർ ജാഗ്രത പാലിക്കണമെന്ന് കൃ​​ഷി വി​​ജ്ഞാ​​ന​​കേ​​ന്ദ്രം 


കു​​മ​​ര​​കം: അ​​ന്ത​​രീ​​ക്ഷ താ​​പ​​നി​​ല​​യി​​ലു​​ള്ള വ്യ​​തി​​യാ​​നം നാ​​നാ​​വി​​ധ കൃ​​ഷി​​ക​​ളെ ബാ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത ഏ​​റെ​​യാ​​ണെ​​ന്നും ക​​ർ​​ഷ​​ക​​ർ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നും കൃ​​ഷി വി​​ജ്ഞാ​​ന​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു.

നെ​​ല്ല്, വാ​​ഴ, തെ​​ങ്ങ്, പ​​ച്ച​​ക്ക​​റി തു​​ട​​ങ്ങി എ​​ല്ലാ കൃ​​ഷി​​ക​​ൾ​​ക്കും നി​​ല​​വി​​ലെ കൂ​​ടി​​യ​​ താ​​പം ദോ​​ഷം ചെ​​യ്യു​​മെ​​ന്നും അ​​തി​​നാ​​ൽ താ​​ഴെ പ​​റ​​യു​​ന്ന മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് മു​​ന്ന​​റി​​യി​​പ്പ്.

വേ​​ന​​ൽ​​ക്കാ​​ല മു​​ന്ന​​റി​​യി​​പ്പു​​ക​​ൾ
ചു​​ടു​​കൂ​​ടി​​യ കാ​​ലാ​​വ​​സ്‌​​ഥ​​യി​​ൽ ആ​​വ​​ശ്യാ​​നു​​സ​​ര​​ണം വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ൽ ജ​​ല​​സേ​​ച​​നം ന​​ൽ​​കു​​ക.

മ​​ണ്ണി​​ലെ ജ​​ലാം​​ശം ന​​ഷ്ട​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ ല​​ഭ്യ​​മാ​​യ ജൈ​​വ വ​​സ്തു​​ക്ക​​ൾ​​ക്കൊ​​ണ്ട് പു​​ത​​യി​​ടു​​ക.
വി​​ള​​ക​​ൾ​​ക്ക് സൂ​​ര്യാ​​ഘാ​​തം ഏ​​ൽ​​ക്കാ​​തി​​രി​​ക്കാ​​ൻ ത​​ണ​​ൽ ന​​ൽ​​കു​​ക.

ചൂ​​ടു കൂ​​ടി​​യ ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​ണ്ണ് അ​​ധി​​കം ഇ​​ള​​ക്കാ​​തി​​രി​​ക്കു​​ക.

വൃ​​ക്ഷ​​ങ്ങ​​ളി​​ൽ സൂ​​ര്യാ​​ഘാ​​തം ഏ​​ൽ​​ക്കാ​​തി​​രി​​ക്കാ​​ൻ ക​​ട മു​​ത​​ൽ ക​​വ​​ര വ​​രെ കു​​മ്മാ​​യം പൂ​​ശു​​ക.

തീ ​​പ​​ട​​രാ​​നു​​ള്ള സാ​​ധ്യ​​​​ത ഉ​​ള്ള​​തി​​നാ​​ൽ ക​​രി​​യി​​ല ക​​ത്തി​​ക്കാ​​തി​​രി​​ക്കു​​ക. പ​​റ​​മ്പി​​ൽ ഫ​​യ​​ർ ബെ​​ൽ​​റ്റ് നി​​ർ​​മി​​ക്കു​​ക.

കീ​​ട​​ങ്ങ​​ളു​​ടെആ​​ക്ര​​മ​​ണം കൂ​​ടു​​ന്നു
പ​​ച്ച​​ക്ക​​റി വി​​ള​​ക​​ളി​​ൽ നീ​​രൂ​​റ്റി​​ക്കു​​ടി​​ക്കു​​ന്ന കീ​​ട​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണം കൂ​​ടു​​ന്ന​​താ​​യി കാ​​ണ​​പ്പെ​​ടു​​ന്നു. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് മ​​ണ്ഡ​​രി, ഇ​​ല​​പ്പേ​​ൻ, മു​​ഞ്ഞ, വെ​​ള്ളീ​​ച്ച എ​​ന്നി​​വ​​യു​​ടെ വ​​ർ​​ധ​​ന​​വി​​നു​​ള്ള സാ​​ഹ​​ച​​ര്യം അ​​നു​​കൂ​​ല​​മാ​​ണ്.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ​​ച്ച​​ക്ക​​റി​​വി​​ള​​ക​​ളി​​ൽ വേ​​പ്പ​​ധി​​ഷ്‌​​ഠി​​ത കീ​​ട​​നാ​​ശി​​നി​​ക​​ളോ മ​​റ്റ് ജൈ​​വ കീ​​ട​​നാ​​ശി​​നി​​ക​​ളോ ത​​ളി​​ക്കാ​​വു​​ന്ന​​താ​​ണ്.പ​​ക​​ൽ സ​​മ​​യ​​ത്തെ ഉ​​യ​​ർ​​ന്ന താ​​പ​​നി​​ല​​യും പു​​ല​​ർ​​ച്ചെ​​യു​​ള്ള താ​​ഴ്ന്ന താ​​പ​​നി​​ല​​യും നെ​​ല്ലി​​ലെ മു​​ഞ്ഞ​​യു​​ടെ വ​​ർ​​ധ​​ന​​വി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു.

കൃ​​ഷി​​യി​​ടം കൃ​​ത്യ​​മാ​​യി നി​​രീ​​ക്ഷി​​ക്കു​​ക​​യും കീ​​ട​​ത്തി​​ന്‍റെ രൂ​​ക്ഷ​​മാ​​യ ആ​​ക്ര​​മ​​ണം ക​​ണ്ടാ​​ൽ നി​​യ​​ന്ത്ര​​ണ​​ത്തി​​നാ​​യി വി​​ദ​​ഗ്ധോ​​പ​​ദേ​​ശം തേ​​ടു​​ക​​യും ചെ​​യ്യ​​ണം. ഫോ​​ൺ. 7715836662.

Related posts

Leave a Comment