ശാന്ത സുന്ദരമായൊഴുകുന്ന ദ്വീപിലെ അതി മനോഹര വില്ല; പക്ഷേ വാങ്ങിയവർ മരണപ്പെട്ടു, നിഗൂഡതകൾ ഒളിപ്പിച്ചു വച്ചൊരു ദ്വീപ്

ടൈ​റേ​നി​യ​ൻ ക​ട​ലി​ലെ തെ​ളി​ഞ്ഞ ജ​ലാ​ശ​യ​ത്തി​ലെ മ​നോ​ഹ​ര​മാ​യ ദ്വീ​പു​ക​ളി​ലൊ​ന്നാ​ണ് ഗ​യോ​ള. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റ്റ​ലി​യി​ലെ നേ​പ്പി​ൾ​സ് ഉ​ൾ​ക്ക​ട​ലി​ലാ​ണ് ഇ​ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. കാ​ഴ്ച​യി​ൽ അ​തി മ​നോ​ഹ​ര​മാ​യ ഒ​ന്നാ​ണ് ഈ ​ദ്വീ​പ്. എ​ന്നാ​ൽ വ​ലി​യ നി​ഗൂ​ഡ​ത ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന ഇ​വി​ടം ഏ​വ​ർ​ക്കു​മൊ​രു പേ​ടി സ്വ​പ്ന​മാ​ണ്. അ​തി​നാ​ൽ ത​ന്നെ ‘ശ​പി​ക്ക​പ്പെ​ട്ട ദ്വീ​പ്’ എ​ന്നാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്.

1800-ൽ ​ലു​യി​ഗി നെ​ഗ്രി എ​ന്ന വ്യ​ക്തി​യാ​ണ് ‍ആ​ദ്യ​മാ​യി ഈ ​ദ്വീ​പ് വാ​ങ്ങി​യ​ത്. ആ​ദ്യം ത​ന്നെ ഇ​വി​ടെ അ​ദ്ദേ​ഹം ഒ​രു സ്വ​പ്ന സൗ​ധം പ​ണി​തു. അ​തി​പ്പോ​ഴും സാ​ക്ഷി​യാ​യി അ​വി​ടെ​ത്ത​ന്നെ നി​ല​കൊ​ള്ളു​ന്നു​ണ്ട്. പ​ക്ഷേ കു​റ​ച്ച് കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം നെ​ഗ്രി​യു​ടെ എ​ല്ലാ സ​മ്പ​ത്തും ന​ഷ്ട​പ്പെ​ട്ട് അ​ദ്ദേ​ഹം പാ​പ്പ​രാ​യി മാ​റി. അ​തോ​ടെ ഇ​യാ​ൾ ദ്വീ​പ് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ 1911-ൽ ​ക​പ്പ​ൽ ക്യാ​പ്റ്റ​ൻ ഗാ​സ്പേ​ർ അ​ൽ​ബെം​ഗ ഈ ​ദ്വീ​പ് വാ​ങ്ങാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ ഒ​രു ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു.

കാ​ല​ങ്ങ​ൾ പി​ന്നെ​യും ക​ട​ന്നു പോ​യി. അ​ങ്ങ​നെ 1920 ക​ളി​ൽ ഹാ​ൻ​സ് ബ്രോ​ൺ എ​ന്നൊ​രു സ്വി​സ്ക്കാ​ര​ൻ ഈ ​ദ്വീ​പ് വാ​ങ്ങി. എ​ന്നാ​ൽ അ​യാ​ളെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്കാ​യി ദ്വീ​പി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം. പ​ക്ഷെ, അ​വ​രും ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു. അ​വ​രു​ടെ മ​ര​ണ ശേ​ഷം ഓ​ട്ടോ ഗ്ര​ൺ​ബാ​ക്ക് ദ്വീ​പി​ലെ വി​ല്ല​യി​ൽ താ​മ​സി​ക്കാ​നെ​ത്തി. എ​ന്നാ​ൽ അ​യാ​ളും ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യി​യാ​യ മൗ​റി​സ്-​യെ​വ്സ് സാ​ൻ​ഡോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി ഈ ​ദ്വീ​പ്. എ​ന്നാ​ൽ 1958 -ൽ ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഒ​രു മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ വെ​ച്ച് അ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ ചെ​യ്തു.

അ​തി​നു ശേ​ഷം പ​ല​രും ആ ​ദ്വീ​പ് വാ​ങ്ങാ​ൻ ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ അ​വ​രെ​യെ​ല്ലാം കാ​ത്ത് ദു​ര​ന്ത​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ1978 ഓ​ടെ ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലാ​യി ദ്വീ​പ്. ഗ​യോ​ള അ​ണ്ട​ർ വാ​ട്ട​ർ പാ​ർ​ക്ക് എ​ന്നാ​ണ് ഇ​വി​ടം അ​റി​യ​പ്പെ​ടു​ന്ന​ത്. നാ​ൽ​പത് വ​ർ​ഷ​ക്കാ​ല​മാ​യി ഇ​വി​ടെ താ​മ​സ​ക്കാ​രാ​രു​മി​ല്ല. ഇ​ന്നും ദ്വീ​പി​നെ ചു​റ്റി​പ്പ​റ്റി നി​ര​വ​ധി ക​ഥ​ക​ൾ നി​ല​നി​ൽ​ക്കു​ന്നു.

 

 

 

 

Related posts

Leave a Comment