എനിക്ക് മലയാളികളെ ഭയങ്കര ഇഷ്ടമാണ്…അവര്‍ക്ക് ഞാന്‍ ജീവനാണ് ! വൈറലായി സണ്ണി ലിയോണിന്റെ വാക്കുകള്‍…

മലയാളികള്‍ക്ക് സ്വന്തം സണ്ണിച്ചേച്ചിയാണ് നടി സണ്ണി ലിയോണ്‍. പോണ്‍ചിത്രങ്ങളിലൂടെ പ്രശസ്തയായ താരം ഇപ്പോള്‍ ആ രംഗം വിട്ട് മുഖ്യധാര സിനിമകളില്‍ സജീവമാണ്. ഇന്ന് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളാണ് സണ്ണി.കേരളത്തിലെ കാലാവസ്ഥയും ജനങ്ങളെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്ന സണ്ണിലിയോണ്‍ ഇപ്രാവശ്യം അവധി ആഘോഷിച്ചത് കേരളത്തിലാണ്. അന്ന് അവധി ആഘോഷത്തിനിടയില്‍ നിന്ന് ഫോട്ടോയെടുത്ത് പങ്കുവെച്ചത് വളരെപ്പെട്ടെന്നു തന്നെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിനെ 43 ലക്ഷത്തിനടുത്ത് ആരാധകരാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളും കൂടിയാണ് സണ്ണി ലിയോണ്‍. കരണ്‍ജിത് കൗര്‍ വോഹ്റ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ നാമം. പിന്നീട് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുകയാണ് ചെയ്തത്. കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം താരത്തിനുണ്ട്. ഡാനിയല്‍ വെബര്‍ ആണ് താരത്തിന്റെ ജീവിതപങ്കാളി. 2012ല്‍ പുറത്തിറങ്ങിയ…

Read More

ചോദ്യം ചെയ്യാം പക്ഷെ അറസ്റ്റ് ചെയ്യാനാവില്ല ! വഞ്ചനാക്കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റു ചെയ്യുന്നത് വിലക്കി ഹൈക്കോടതി;ആശ്വാസത്തോടെ മലയാളി ആരാധകര്‍…

വഞ്ചനാക്കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. അതേ സമയം ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല. പ്രത്യേക നോട്ടീസ് നല്‍കിയ ശേഷമോ ചോദ്യം ചെയ്യല്‍ നടത്താവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി വിധി വന്നതോടെ 41 എ പ്രകാരമുള്ള നോട്ടീസ് നല്‍കിയ ശേഷമേ ചോദ്യം ചെയ്യാനാകൂ. പരിപാടിയില്‍ പങ്കെടുക്കാമെന്നു വാഗ്ദാനം നല്‍കി പണം വാങ്ങി നടി വഞ്ചിച്ചെന്നാണ് പരാതി. 2016 മുതല്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു 12 തവണയായി 29 ലക്ഷം രൂപ വാങ്ങിയശേഷം പരിപാടിയില്‍ പങ്കെടുത്തില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസാണ് പരാതിക്കാരന്‍. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കരണ്‍ജീത് കൗര്‍ എന്ന പേരില്‍ അന്ധേരിയിലെ വിലാസത്തിലാണ് ജാമ്യാപേക്ഷ…

Read More

അല്ലെങ്കിലും ഒന്നും ഒളിക്കുന്ന ശീലം സണ്ണിയ്ക്ക് പണ്ടേയില്ല ! സണ്ണി ലിയോണ്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്; കരാര്‍ ലംഘിച്ചത് മലയാളിയെന്ന് ബോളിവുഡ് സുന്ദരി…

നടി സണ്ണി ലിയോണിനെതിരായ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സണ്ണിയുടെ മൊഴിയെടുത്തത്. ചോദ്യം ചെയ്യലുമായി സണ്ണി പൂര്‍ണമായും സഹകരിച്ചുവെന്നാണ് വിവരം. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ലെന്നും, 2019 വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയില്‍ പരിപാടി സ്ംഘടിപ്പിക്കാന്‍ കരാര്‍ ആയിരുന്നെന്നും കരാര്‍ തുകയായ 35 ലക്ഷത്തില്‍ 29 ലക്ഷം ഷിയാസ് നല്‍കിയെന്നും താരം പറഞ്ഞു. 35 ലക്ഷത്തിനു പുറമെ ടാക്‌സും നല്‍കണമെന്ന് താന്‍ പറഞ്ഞിരുന്നതായി സണ്ണി ക്രൈംബ്രാഞ്ചിനു മുമ്പാകെ വെളിപ്പെടുത്തി. പരിപാടിയ്ക്ക് ഒരാഴ്ച മുമ്പ് ബാക്കി തുകയായ 12.5 ലക്ഷം രൂപയും നല്‍കണമെന്ന് പറഞ്ഞുറപ്പിച്ചിരുന്നു. ഇത് നല്‍കാഞ്ഞതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാഞ്ഞതെന്ന് സണ്ണി വ്യക്തമാക്കി. ഇതു സംബന്ധിച്ച വാട്‌സ്ആപ്പ് ചാറ്റും പണമിടപാടിന്റെ രേഖകളും സണ്ണി ക്രൈംബ്രാഞ്ചിന് കൈമാറി. പല സ്ഥലങ്ങളിലും പരിപാടി സംഘടിപ്പിക്കാമെന്നറിച്ച ശേഷം ഷിയാസ് ഇത് മാറ്റി വയ്ക്കുകയായിരുന്നുവെന്നും താരം പറയുന്നു.…

Read More

അമ്പടി കേമീ സണ്ണിക്കുട്ടീ ! തനിക്ക് ‘ഫുട്‌ബോള്‍ കളിയും’ അറിയാമെന്ന് തെളിയിച്ച് സണ്ണി ലിയോണി വീഡിയോ വൈറലാകുന്നു…

മലയാളികള്‍ എന്നല്ല ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ ഇഷ്ടപ്പെട്ട നടിയാരെന്ന് ചോദിച്ചാല്‍ സണ്ണി ലിയോണി എന്നല്ലാതെ വേറെ ഉത്തരമില്ല. മലയാളികള്‍ക്ക് സണ്ണിച്ചേച്ചിയോട് ഒരു പ്രത്യേക താല്‍പര്യമുണ്ടെന്നതിന് മുമ്പ് ഇവര്‍ കൊച്ചിയിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനം തന്നെ സാക്ഷ്യം. മലയാളികള്‍ സ്‌നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് കരണ്‍ജിത് കൗര്‍ വോറ എന്നാണ്. ഒരു സമയത്ത് പോണ്‍സിനിമാ രംഗത്ത് മിന്നും താരമായിരുന്ന സണ്ണി ആ രംഗത്തോട് വിടപറഞ്ഞ് ഇപ്പോള്‍ മുഖ്യധാരാ സിനിമകളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം നാല് കോടിയിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. സണ്ണിലിയോണ്‍ ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാല്‍പന്ത് കളിയോടുള്ള താരത്തിന്റെ താല്പര്യം വെളിവാക്കുന്നതാണ് പുതിയ വീഡിയോ. എനിക്ക്…

Read More

സണ്ണിലിയോണിന്റെ ആദ്യ ഇന്ത്യന്‍ സിനിമ റിലീസിംഗിനൊരുങ്ങുന്നു ! നായകന്‍ നിഷാന്ത് സാഗര്‍;ഷൂട്ട് ചെയ്തത് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍

ഇന്ത്യന്‍ സിനിമയിലെ മിന്നും താരം സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിംഗിനൊരുങ്ങുന്നതായി പ്രചാരണം. ഡിസ്ട്രിബ്യൂഷന്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് റിലീസ് മുടങ്ങി പോയ പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ചിത്രമാണ് ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നതെന്ന് വിവരം. ചിത്രത്തില്‍ നായകന്‍ മലയാളിയായ നിഷാന്ത് സാഗറാണ്. 2006-087 കാലഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രം സംവിധാനം ചെയ്തത് മാര്‍ക്ക് റാറ്ററിങ് എന്ന അമേരിക്കന്‍ സംവിധായകനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും. പട്ടണം റഷീദ് ഉള്‍പ്പടെയുള്ള നിരവധി മലയാളി സാങ്കേതിക പ്രവര്‍ത്തകര്‍ ഈ സിനിമയില്‍ സഹകരിച്ചിട്ടുണ്ട്. മിക്സിങും മറ്റും നടന്നത് ചെന്നൈയിലാണ്. 2008ല്‍ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് മുടങ്ങി. പുതിയ വാര്‍ത്ത സണ്ണി ലിയോണ്‍ ആരാധകരെയെല്ലാം ആവേശഭരിതരാക്കിയിരിക്കുകയാണ്.

Read More

അവള്‍ക്കൊപ്പം എന്നെക്കണ്ടപ്പോള്‍ ഡാനിയല്‍ കരുതി ഞാനൊരു ലെസ്ബിയനാണെന്ന് ! തന്നെക്കുറിച്ച് തെറ്റായ ധാരണ ഡാനിയലിനുണ്ടായതിനെക്കുറിച്ച് സണ്ണി ലിയോണ്‍ പറയുന്നതിങ്ങനെ…

ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് സണ്ണിലിയോണ്‍. സണ്ണിയും ഡാനിയല്‍ വെബ്ബറും എട്ടു വര്‍ഷം മുമ്പാണ് വിവാഹിതരാവുന്നത്. ദമ്പതികള്‍ക്ക് മൂന്നു കുഞ്ഞുങ്ങളാണുള്ളത്. എന്നാല്‍ ഇപ്പോള്‍ പഴയ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സണ്ണി. തന്നെ ആദ്യം കാണുമ്പോള്‍ താന്‍ ഒരു ലെസ്ബിയന്‍ ആണെന്നായിരുന്നു ഡാനിയലിന്റെ വിചാരം എന്ന് സണ്ണി പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ’12 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു സംഭവം. അന്ന് ലാസ് വേഗസിലായിരുന്നു. കോമഡി താരം പോളി ഷോറുമായി ഡേറ്റിങ്ങിനുള്ള ആലോചനയിലായിരുന്നു. ആ സമയത്താണ് ഒരു പെണ്‍സുഹൃത്തിനെ എനിക്ക് ലഭിക്കുന്നത്. ഡാനിയലിന്റെ ബാന്റിലുള്ള ഒരു സുഹൃത്തിനെ കാണാന്‍ അവള്‍ക്കൊപ്പം പോയി. അവള്‍ക്കൊപ്പം എന്നെ കണ്ടപ്പോള്‍ ഡാനിയല്‍ കരുതിയത് ഞാന്‍ ലെസ്ബിയനാണെന്നാണ്. കാരണം അവളൊരു സ്വവര്‍ഗാനുരാഗിയായിരുന്നു. അവള്‍ക്കാണെങ്കില്‍ പുരുഷ സ്വഭാവമായിരുന്നു. അതുകൊണ്ടു തന്നെ ഡാനിയല്‍ ശരിക്കും തെറ്റിദ്ധരിച്ചു.’സണ്ണി പറയുന്നു. ഈ കാഴ്ച കണ്ട് താന്‍ ആശങ്കാകുലനായിരുന്നുവെന്നും…

Read More

ഇതാകാം നിങ്ങളുടെ ബാഗോ ഷൂസോ ! മൃഗങ്ങളെ ചൂഷണം ചെയ്തു നിര്‍മിക്കുന്ന ഏത് സാധനങ്ങളും നമ്മള്‍ ഒഴിവാക്കണം; സണ്ണി ലിയോണ്‍ നമ്മോടു പറയുന്നത്…

ബോളിവുഡിലെ സൂപ്പര്‍നായിക സണ്ണി ലിയോണ്‍ ഒരു മൃഗസ്‌നേഹി കൂടിയാണ്. പുറം തൊലി ഉരിഞ്ഞെടുക്കുന്ന രീതിയിലുള്ള സണ്ണിയുടെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പെറ്റ ഇന്ത്യയുടെ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ്സ് ഓഫ് ആനിമല്‍സ് ഇന്ത്യ) വീഗന്‍ കാമ്പയിനിന്റെ ഭാഗമായാണ് സണ്ണി ലിയോണ്‍ ഈ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ലെതര്‍ ഇസ് റിപ്പ് ഓഫ് (Leather is rip off) എന്നാണ് കാമ്പയിന്റെ സന്ദേശം. ഫാഷന്‍ രംഗത്തെ ലെതര്‍ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമാണ് കാമ്പയിന്‍. പെറ്റ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് താരം. Let’s Choose Fake for Animals sake എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ കാമ്പയിനെ പിന്തുണച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്തത്. പോസ്റ്റ് 42 ലക്ഷം ലൈക്കുകള്‍ കടന്നു കഴിഞ്ഞു ഈ കാമ്പയിന്റെ ഭാഗമാകാമോ എന്ന് സംഘടന ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ താന്‍…

Read More

മീടുവിന് ഇരയാകുന്നവരില്‍ പുരുഷന്മാരുമുണ്ട് ! സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ ഇരയ്‌ക്കൊപ്പമാവണം നമ്മള്‍ നില്‍ക്കേണ്ടത്; തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ആരംഭിച്ച മീടു ക്യാമ്പയ്ന്‍ രാജ്യമാകെ കത്തിപ്പടര്‍ന്നിരുന്നു. ‘മീ ടൂ’ എന്ന വാചകം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത് 2006 ല്‍ മൈസ്‌പേസില്‍ ലൈംഗിക പീഡനത്തെ അതിജീവിച്ച ആക്ടിവിസ്റ്റായ താരാന ബര്‍ക്ക് ആയിരുന്നു. ഇതിനു ശേഷം ഹാഷ്ടാഗ് ക്യാമ്പയിനായി ഇതിനു വലിയ തോതില്‍ പ്രചാരം ലഭിക്കുകയും ചെയ്തു. ബോളിവുഡ് നടി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കര്‍ക്കെതിരെ 2018 ല്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോഴാണ് ഇന്ത്യയില്‍ മീടൂ മൂവ്‌മെന്റിന് തുടക്കം കുറിച്ചത്. 2008 ല്‍ ഹോണ്‍ ഒക്കെ പ്ലീസ് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയില്‍ നാനാപഡേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു തനുശ്രീയുടെ ആരോപണം. പിന്നീട് കണ്ടത് ഇന്ത്യന്‍ സിനിമ രംഗത്തെ പല വമ്പന്മാരുടെയും മുഖംമൂടികള്‍ വലിച്ചു കീറപ്പെടുന്നതാണ്. എന്നാല്‍ ഇപ്പോള്‍ മീടൂ ഇരകള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും…

Read More

അങ്ങനെ ആ ആഗ്രഹം പൊളിഞ്ഞു പാളീസായി ! സണ്ണിലിയോണിനെ നായികയാക്കി പ്രഖ്യാപിച്ച ചിത്രം ഉപേക്ഷിക്കേണ്ടി വന്നതിന്റെ കാരണം വെളിപ്പെടുത്തി ഒമര്‍ ലുലു…

നിരവധി വിവാദങ്ങള്‍ ഉണ്ടാക്കിയ ശേഷമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രം വലിയ പരാജയമായിത്തീരുകയും ചെയ്തിരുന്നു. ഇതിനിടെ സണ്ണി ലിയോണിനെ നായികയാക്കി ഒമര്‍ലുലു ഒരു ചിത്രം പ്രഖ്യാപിച്ചത് സണ്ണിയുടെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ ഈ ചിത്രം ഇടയ്ക്ക് വെച്ച് ഡ്രോപ്പ് ചെയ്യ്തെന്നും, അതിന്റെ കാരണവും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. ഒരു അഡാര്‍ ലൗ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സണ്ണി ലിയോണ്‍ സിനിമ മുടങ്ങാനുള്ള കാരണമെന്നാണ് ഒമര്‍ പറയുന്നത്. അഡാര്‍ ലവ് ഷൂട്ടിംഗ് സമയത്താണ് അങ്ങനെ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തില്‍ ജയറാമിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം കുറെ നീണ്ടുപോയി, ഇതിനിടെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങളും മറ്റുമാണ് ചിത്രം നീളാനുള്ള കാരണമെന്നും ഒമര്‍ പറഞ്ഞു. ഇതോടെ താരങ്ങളുടെ…

Read More

സൂപ്പര്‍ വുമണായി സണ്ണി ലിയോണ്‍ എത്തുന്നു ! സണ്ണിച്ചേച്ചിയുടെ ഗംഭീര ഗെറ്റപ്പിന്റെ വീഡിയോ വൈറലാകുന്നു…

സണ്ണി ലിയോണിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സൂപ്പര്‍ വുമണായി ആരാധകരുടെ സ്വന്തം സണ്ണിച്ചേച്ചി എത്തുന്നു എന്നതാണ് ആ വാര്‍ത്ത.’കോര്‍’ എന്ന സൂപ്പര്‍ വുമണായിട്ടാണ് താരം എത്തുന്നത്. സണ്ണി തന്നെയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കറുത്ത വസ്ത്രമണിഞ്ഞ് ഗംഭീര ഗെറ്റപ്പിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ഇത് സിനിമയാണോ വെബ് സീരീസ് ആണോ എന്ന കാര്യം വ്യക്തമല്ല. വീഡിയോയിലും ഇത് പറയുന്നില്ല. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കുന്നത്. ഡാനിയല്‍ വെബ്ബറും കെന്‍ വാലസും ചേര്‍ന്നാണ് ഇതിന് സംഗീതം ഒരുക്കിയിരിക്കുന്നത്. Safety is just a call away this #Halloween!#Kore, not from this planet but ready to save the world from Evil Kore: Suncity Media…

Read More