തിരുവനന്തപുരം: ബിഎല്‍ഒ അനീഷിന്റെ ആത്മഹത്യ, സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി കാരണമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബിഎല്‍ഒ മാരുടെ സമരത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. അനീഷിന്റെ മരണത്തിലേക്ക് നയിച്ചതു ഭീഷണിയാണ്. മരണകാരണം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ബിഎല്‍ഒയെ കൂടെ കൂട്ടിയതിനാണ് സിപിഎം ഭീഷണിപ്പെടുത്തിയത്. കുറ്റക്കാരെ സംരക്ഷിക്കരുതെന്നും സണ്ണിജോസഫ് പറഞ്ഞു.
എസ്ഐആറില്‍ കെപിസിസി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

