ലോ​ക്ക് വി​ത്ത് സ​ണ്ണി! സ​ണ്ണി ലി​യോ​ണി​ന്‍റെ പു​തി​യ ച​ല​ഞ്ച്; വൈ​റ​ലാ​യി വീ​ഡി​യോ

രാ​ജ്യം ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ര​സ​ക​ര​മാ​യ ഷോ​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് സു​ന്ദ​രി സ​ണ്ണി ലി​യോ​ണ്‍. ലോ​ക്ക്ഡൗ​ണി​ൽ ക​ഴി​യു​ന്ന സെ​ലി​ബ്രി​റ്റി​ക​ളു​മാ​യി വീ​ഡി​യോ കോ​ളി​ലൂ​ടെ സ​ണ്ണി സം​സാ​രി​ക്കു​ക​യാ​ണ്.

അ​വ​രു​മാ​യി ര​സ​ക​ര​മാ​യ ടാ​സ്കി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്യും. ലോ​ക്ക് വി​ത്ത് സ​ണ്ണി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഷോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

ന​ടി മ​ന്ദ​ന ക​രീ​മു​മാ​യി വ്യ​ത്യ​സ്ത​മാ​യ ച​ല​ഞ്ച് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് സ​ണ്ണി ലി​യോ​ണ്‍. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​യ ടീ ​ഷ​ർ​ട്ട് ച​ല​ഞ്ചാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ന​ട​ത്തി​യ​ത്.

ത​ല​കു​ത്തി നി​ന്ന് ടീ​ഷ​ർ​ട്ട് ധ​രി​ക്കു​ന്ന​താ​ണ് ച​ല​ഞ്ച്. ഇ​രു​വ​രും ര​സ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് ച​ല​ഞ്ച്. വീ​ട്ടി​ലി​രു​ന്ന് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നും ജി​മ്മി​ൽ പോ​കാ​തെ എ​ക്സ​സൈ​സ് ചെ​യ്യു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നു​മെ​ല്ലാം സ​ണ്ണി​യോ​ട് മ​ന്ദ​ന പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്നു​ണ്ട്.

എ​ല്ലാ ദി​വ​സ​വും ഉ​ച്ച ക​ഴി​ഞ്ഞാ​ണ് ഏ​തെ​ങ്കി​ലും താ​ര​ത്തി​നൊ​പ്പം സ​ണ്ണി എ​ത്തു​ന്ന​ത്. ര​സ​ക​ര​മാ​യ വി​ഡി​യോ ഇ​തി​നോ​ട​കം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. കൂ​ടാ​തെ ഫേ​സ്ബു​ക്ക് ലൈ​വി​ൽ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വയ്​ക്കാ​നും താ​രം എ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment