2.53 കോ​ടി​യു​ടെ എ​ട്ടു വാ​ഹ​ന​ങ്ങ​ൾ, 82.4 ഏ​ക്ക​ർ സ്ഥ​ലം, 1025 ഗ്രാം ​സ്വ​ർ​ണം; സു​രേ​ഷ് ഗോ​പി​യു​ടെ ആ​സ്തി വി​വ​രം

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ ആ​സ്തി​രേ​ഖ​ക​ൾ അ​ട​ക്കം വ്യ​ക്ത​മാ​ക്കു​ന്ന നാ​മ​നി​ർ​ദേ​ശ പ​ത്രി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ടു.

സു​രേ​ഷ് ഗോ​പി​ക്ക് 40,000 രൂ​പ കൈ​യി​ലു​ണ്ട്. വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 24 ല​ക്ഷം രൂ​പ​യും ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ മ്യൂ​ച്വ​ൽ ഫ​ണ്ട് / ബോ​ണ്ട് എ​ന്നി​വ​യു​മു​ണ്ട്. പോ​സ്റ്റോ​ഫീ​സി​ൽ 67 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പ​വു​മു​ണ്ട്.

1025 ഗ്രാം ​സ്വ​ർ​ണം സു​രേ​ഷ് ഗോ​പി​യു​ടെ കൈ​വ​ശ​മു​ണ്ട്. 53 ല​ക്ഷം രൂ​പ​യാ​ണു മൂ​ല്യം. ഭാ​ര്യ​യു​ടെ പേ​രി​ൽ 54 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള സ്വ​ർ​ണ​വും ര​ണ്ടു മ​ക്ക​ളു​ടെ പേ​രി​ൽ 36 ല​ക്ഷം രൂ​പ വ​രു​ന്ന സ്വ​ർ​ണ​മു​ണ്ട്. നാ​ലു​കോ​ടി 68 ല​ക്ഷം രൂ​പ​യാ​ണ് ആ​കെ വ​രു​മാ​നം.

2023 – 24 വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​ണ​ക്ക്. ഭാ​ര്യ​ക്ക് 4.13 ല​ക്ഷം വ​രു​മാ​ന​മു​ണ്ട്. 4.07 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ജം​ഗ​മ ആ​സ്തി​യും സു​രേ​ഷ് ഗോ​പി​ക്കു​ണ്ട്. ര​ണ്ട് മ​ക്ക​ളു​ടെ പേ​രി​ൽ മൂ​ന്നു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ജം​ഗ​മ ആ​സ്തി​യു​ണ്ട്.

സു​രേ​ഷ് ഗോ​പി​യു​ടെ പേ​രി​ൽ 1.87 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള സ്വ​ത്തു​ണ്ട്. ഏ​ഴു കേ​സു​ക​ളും സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ലു​ണ്ട്. 2.53 കോ​ടി രൂ​പ വി​ല​വ​രു​ന്ന എ​ട്ടു വാ​ഹ​ന​ങ്ങ​ളും തി​രു​നെ​ൽ​വേ​ലി​യി​ൽ 82.4 ഏ​ക്ക​ർ സ്ഥ​ല​വും സ്വ​ന്ത​മാ​യു​ണ്ട്. 61 ല​ക്ഷം രൂ​പ വി​വി​ധ ബാ​ങ്കു​ക​ളി​ൽ ലോ​ണു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​ത്രി​ക​യി​ൽ വെ​ളി​പ്പെ​ടു​ത്തി.

Related posts

Leave a Comment