ചൂടു​കാ​ല​ത്ത് മു​ൻ​ക​രു​ത​ൽ; മാ​ർ​ഗ​രേ​ഖ​യി​റ​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: വേ​ന​ൽ​ച്ചൂ​ട് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മാ​ർ​ഗ​രേ​ഖ​യി​റ​ക്കി. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് മാ​ർ​ഗ​രേ​ഖ​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്.

ഉ​ഷ്ണ​ക്കാ​റ്റി​നും ചൂ​ടി​നു​മെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​തി​നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും ജി​ല്ല, സം​സ്ഥാ​ന​ത​ല സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ളോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം, ധാ​രാ​ളം വെ​ള്ളം കു​ടി​ച്ച് ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്ത​ണം തു​ട​ങ്ങി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച​ത്.

 

Related posts

Leave a Comment