സുരേഷ് കുറുപ്പിന്‍റെ രണ്ടാമത്തെ സിനിമ റിലീസിനു തയാറെടുക്കുന്നു


കോ​ട്ട​യം: സു​രേ​ഷ്കു​റു​പ്പി​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ റി​ലീ​സി​നു ത​യാ​റെ​ടു​ക്കു​ന്നു. ‘വ​സ​ന്ത​ത്തി​ന്‍റെ ക​ന​ൽ​വ​ഴി​ക​ൾ’ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സം​വി​ധാ​യ​ക​ൻ അ​നി​ൽ വി. ​നാ​ഗേ​ന്ദ്ര​ൻ ഒ​രു​ക്കു​ന്ന ‘തീ’ ​എ​ന്ന സി​നി​മ​യി​ലെ മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യാ​ണ് സു​രേ​ഷ് കു​റു​പ്പ് അ​ഭി​ന​യി​ക്കു​ന്ന​ത്.

പ​ട്ടാ​ന്പി എം​എ​ൽ​എ മു​ഹ​മ്മ​ദ് മു​ഹ്സി​നാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. രാ​ജ്യ​സ​ഭാം​ഗം കെ. ​സോ​മ​പ്ര​സാ​ദും പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്നു.ആ​ർ​ട്ടിസ്റ്റ് സു​ജാ​ത​ൻ ആ​ദ്യ​മാ​യി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന​തും തീ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

നാ​ലു​ത​വ​ണ എം​പി​യും 10 വ​ർ​ഷം എം​എ​ൽ​എ​യു​മാ​യ മു​ന്പ് സു​രേ​ഷ് കു​റു​പ്പി​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ്. നേ​ര​ത്തെ ഷാ​ജി എ​ൻ. ക​രു​ണ്‍ സം​വി​ധാ​നം ചെ​യ്ത സ്വ​പാ​നം എ​ന്ന സി​നി​മ​യി​ലും സു​രേ​ഷ് കു​റു​പ്പ് ചെ​റി​യ വേ​ഷം ചെ​യ്തി​രു​ന്നു.

യു​വ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വ്യ​ക്തി ജീ​വി​ത​ത്തി​ലും സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ലും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി മു​ഹ​മ്മ​ദ് മു​ഹ്സി​ൻ ചി​ത്ര​ത്തി​ലെ​ത്തു​ന്നു. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ പു​തു​മു​ഖം സാ​ഗ​ര​യാ​ണ് നാ​യി​ക.

നാ​യി​ക​യു​ടെ അ​മ്മാ​വ​നാ​യ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ ക​ഥാ​പാ​ത്ര​മാ​ണ് സു​രേ​ഷ്കു​റു​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​രേ​ഷ്കു​റു​പ്പി​ന്‍റെ അ​ച്ഛ​നാ​യാ​ണ് ആ​ർ​ടി​സ്റ്റ് സു​ജാ​ത​ന്‍റെ രം​ഗ​പ്ര​വേ​ശം. കെ. ​സോ​മ​പ്ര​സാ​ദ് ജ​യി​ൽ സൂ​പ്ര​ണ്ടാ​യു​മെ​ത്തു​ന്നു. ഗാ​യ​ക​ൻ ഉ​ണ്ണി​മേ​നോ​ൻ പാ​ടി അ​ഭി​ന​യി​ക്കു​ന്ന​തും സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

മു​ഹ​മ്മ​ദ് മു​ഹ്സി​ന്‍റെ അ​ച്ഛ​ന്‍റെ വേ​ഷം ഉ​ണ്ണി​മോ​നോ​നാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. മ​ല​പ്പു​റം, ത​വ​നൂ​ർ, കു​റ്റി​പ്പു​റം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സ് ചെ​യ്യും.

ഇ​ന്ദ്ര​ൻ​സ്, പ്രേം​കു​മാ​ർ, ര​മേ​ഷ് പി​ഷാ​ര​ടി, അ​രി​സ്റ്റോ സു​രേ​ഷ്, ഋ​തേ​ഷ് സാ​ഗ​ര, ഉ​ല്ലാ​സ് പ​ന്ത​ളം എ​ന്നി​വ​രും ചി​ത്ര​ത്തി​ലൊ​പ്പ​മെ​ത്തു​ന്നു.

 

Related posts

Leave a Comment