ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ​ക്ക് വി​സ്മ​യ​മാ​യി ബ​ഹി​രാ​കാ​ശ​ത്തു മാ​ത്രം ദൃ​ശ്യ​മാ​കു​ന്ന സൂ​ര്യ​ഗ്ര​ഹ​ണ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: ബ​ഹി​രാ​കാ​ശ​ത്തു മാ​ത്രം ദൃ​ശ്യ​മാ​കു​ന്ന സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ​ക്ക് വി​സ്മ​യ​മാ​യി! യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ സോ​ളാ​ർ ഡൈ​നാ​മി​ക്സ് ഒ​ബ്സ​ർ​വേ​റ്റ​റി ആ​ണ് ഏ​പ്രി​ൽ 27ന് ​ന​ട​ന്ന സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ന്‍റെ അ​പൂ​ർ​വ​ദൃ​ശ്യ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത​ത്. സൂ​ര്യ​ന്‍റെ 23 ശ​ത​മാ​ന​വും മ​റ​ഞ്ഞ ഈ ​സൂ​ര്യ​ഗ്ര​ഹ​ണം ഭൂ​മി​യി​ൽ​നി​ന്നു കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല.

സൂ​ര്യ​നെ നി​രീ​ക്ഷി​ക്കാ​ൻ 2010 ഫെ​ബ്രു​വ​രി​യി​ലാ​ണു സോ​ളാ​ർ ഡൈ​നാ​മി​ക്സ് ഒ​ബ്സ​ർ​വേ​റ്റ​റി നാ​സ വി​ക്ഷേ​പി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി സൂ​ര്യ​നെ ഇ​തു നി​രീ​ക്ഷി​ച്ചു വ​രു​ന്നു. സൂ​ര്യ ഗ്ര​ഹ​ണ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ സം​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​യി​ൽ പ​ല​തും ഭൂ​മി​യി​ൽ​നി​ന്നു ദൃ​ശ്യ​മ​ല്ല.

മേ​യ് 25ന് ​സൂ​ര്യ​ന്‍റെ നാ​ലു ശ​ത​മാ​നം മാ​ത്രം മൂ​ടു​ന്ന ഗ്ര​ഹ​ണ​വും ജൂ​ലൈ 25ന് ​സൂ​ര്യ​ന്‍റെ 62 ശ​ത​മാ​നം മൂ​ടു​ന്ന മ​റ്റൊ​രു ഗ്ര​ഹ​ണ​വും സം​ഭ​വി​ക്കു​മെ​ന്നു നാ​സ അ​റി​യി​ച്ചു. ഇ​വ​യും ഭൂ​മി​യി​ൽ​നി​ന്നു കാ​ണാ​നാ​വി​ല്ല.

ഭൂ​മി​യി​ൽ​നി​ന്നു ദൃ​ശ്യ​മാ​കു​ന്ന അ​ടു​ത്ത സൂ​ര്യ​ഗ്ര​ഹ​ണം സെ​പ്റ്റം​ബ​ർ 21നാ​ണ്. ന്യൂ​സി​ലാ​ൻ​ഡ്, ദ​ക്ഷി​ണ പ​സ​ഫി​ക്, അ​ന്‍റാ​ർ​ട്ടി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും. 2026 ഓ​ഗ​സ്റ്റ് 12ന് ​പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം സം​ഭ​വി​ക്കും. കി​ഴ​ക്ക​ൻ ഗ്രീ​ൻ​ലാ​ൻ​ഡ്, പ​ടി​ഞ്ഞാ​റ​ൻ ഐ​സ്‌​ലാ​ൻ​ഡ്, വ​ട​ക്ക​ൻ സ്‌​പെ​യി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദൃ​ശ്യ​മാ​കും.

പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം ര​ണ്ടു മി​നി​റ്റി​ലേ​റെ ദൈ​ർ​ഘ്യ​മേ​റി​യ​താ​യി​രി​ക്കും. ഭൂ​മി​യി​ൽ​നി​ന്നു ദൃ​ശ്യ​മാ​യ അ​വ​സാ​ന സൂ​ര്യ​ഗ്ര​ഹ​ണം മാ​ർ​ച്ചി​ലാ​യി​രു​ന്നു.

Related posts

Leave a Comment